"ഏറ്റവും മികച്ച പ്രകടനം ഇനി വരാനിരിക്കുന്നതെ ഉള്ളു", ഒരു കാലത്ത് ഇന്ത്യൻ ആരാധകർ ട്രോളിയവൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഞായറാഴ്ച നടന്ന ഐപിഎൽ 2023 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മാച്ച് വിന്നിംഗ് അർദ്ധ സെഞ്ച്വറി നേടിയ ശേഷം, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സീനിയർ ബാറ്റർ അജിങ്ക്യ രഹാനെ മറ്റ് ടീമുകൾക്ക് മുന്നറിയിപ്പ് നൽകി എത്തിയിരിക്കുകയാണ് , ‘തന്റെ ഏറ്റവും മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതെ ഉള്ളു.” ഇതാണ് രഹാനെ പറയുന്നത്.

സീസൺ തുടങ്ങുന്നതിന് മുമ്പ് ഇവനെ ഒക്കെ എന്തിന് കൊളളാം , ഈ പ്രായത്തിൽ ടീമിൽ എടുത്തിട്ട് എന്ത് പ്രയോജനം ! ഇന്ത്യൻ പ്രീമിയർ ലീഗിൽ അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ ടീമിലെത്തിച്ച രഹാനെ കേൾക്കേണ്ടി വന്ന പഴിയാണ് ഇതൊക്കെ . പ്രീമിയർ ലീഗിലെ വയസൻ പടയെന്ന പേരിൽ അറിയപ്പെടുന്ന ചെന്നൈയിൽ വെറുതെ ബെഞ്ചിൽ ഇരിക്കും എന്നതാണ് രഹാനെയോട് പലരും പറഞ്ഞിരുന്നത്. എന്നാൽ തന്റെ പരിചയസമ്പത്തും മികവുമൊക്കെ കടം മേടിച്ചതല്ല അത് താൻ അർഹിക്കുന്നു എന്നയാൾ ഈ സീസണിൽ തെളിയിക്കുന്നു.

രഹാനയെ ശരിക്കും ചെന്നൈ ടീമിൽ എടുത്തത് ഓപ്പണർമാർക്ക് ഒരു ബാക്കപ്പ് എന്ന നിലയിൽ ആയിരുന്നു. എന്നാൽ ടീമിന് വളരെ നിർണായകമായ ആവശ്യം വന്നപ്പോൾ അവർ മുഖ്യശത്രുക്കളായ മുംബൈക്ക് എതിരെ നടന്ന ഐ.പി. എൽ മത്സരത്തിൽ അയാളെ അവർ കളത്തിൽ ഇറക്കുന്നു. ആ മത്സരത്തിൽ 61 റൺ നേടിയാണ് താരം ടീമിനെ വിജയിപ്പിച്ചത്. ശേഷം നടന്ന എല്ലാ മത്സരങ്ങളിലും താരത്തിന്റെ ബാറ്റിൽ നിന്ന് മാന്യമായ സംഭാവനകൾ ഉണ്ടായി. മാത്രമല്ല ഫീൽഡിംഗിലും താരത്തിന്റെ പ്രകടനം ടീമിന് വിജയത്തിലേക്ക് നയിക്കാൻ വരെ കാരണമായി. ഇന്നലെ പഴയ ടീമായ കൊൽത്തയ്ക്ക് എതിരെ അയാൾ ഇറങ്ങിയപ്പോൾ ചെന്നൈ ആരാധകർ ആഗ്രഹിച്ച പ്രകടനം ഇന്നും അയാൾ നടത്തി. 29 പന്തിലാണ് താരം 71 റൺ നേടിയത്. ഇന്നിങ്സിൽ അയാൾ കളിച്ച കളിച്ച ഷോട്ടുകൾ ഒകെ ഇന്നോവേഷൻ എന്ന വാക്കിന്റെ ഉദാഹരണങ്ങളായി.

രഹാനെ പറയുന്നത് ഇങ്ങനെ “ഇതുവരെയുള്ള എന്റെ എല്ലാ ഇന്നിങ്‌സുകളും ഞാൻ ആസ്വദിച്ചു, പക്ഷേ ഇനിയും മികച്ചത് വരാനിരിക്കുന്നതായി എനിക്ക് തോന്നുന്നു. ഇത് മഹത്തായ പഠനമാണ്, മഹി ഭായ് (എംഎസ് ധോണി) യുടെ കീഴിൽ ഞാൻ വർഷങ്ങളോളം ഇന്ത്യയ്‌ക്കായി കളിച്ചു, ഇപ്പോൾ ചെന്നൈയിലും അദ്ദേഹത്തോട് ഒപ്പം കളിക്കുന്നു. ധോണി പറയുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മികച്ച രീതിയിൽ കളിക്കാൻ പറ്റും ,” 34 കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് തവണ ചാമ്പ്യൻമാരായ സിഎസ്‌കെയെ ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളുമായി ഐപിഎൽ സ്റ്റാൻഡിംഗിൽ ഒന്നാമതെത്തിക്കാൻ രഹാനെയുടെ സ്ഥിരതയാർന്ന ബാറ്റിംഗ് കരുത്ത് കൊണ്ട് സാധിച്ചു .

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്