INDIAN CRICKET: ആ താരത്തിന് വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അറിയില്ല, ഒരു ഐഡിയയും ഇല്ലാതെയാണ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്; തുറന്നടിച്ച് സഞ്ജയ് ബംഗാർ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട താരമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ക്യാപ്റ്റൻ ഋഷഭ് പന്ത്. എന്നാൽ സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അതിദയനീയ ഫോമിലാണ് താരം കളിച്ചത്. സീസണിൽ കാര്യമായ ഒന്നും ചെയ്യാൻ താരത്തിന് ആയിട്ടില്ല. ചെന്നൈക്ക് എതിരായ മത്സരത്തിൽ നേടിയ അർദ്ധ സെഞ്ച്വറിത് മാത്രമാണ് ഓർത്തിരിക്കാനുള്ള നേട്ടം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) മുമ്പ് പരിശീലിപ്പിച്ച മുൻ ഇന്ത്യൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാർ പന്ത് ‘ആശയക്കുഴപ്പത്തിലാണെന്നും’ വൈറ്റ്-ബോൾ ഫോർമാറ്റുകൾ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം കരുതുന്നു.

“വൈറ്റ്-ബോൾ കളിയെക്കുറിച്ച് അദ്ദേഹത്തിന് ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ലെന്ന് നാം തിരിച്ചറിയണം. രണ്ട് ഫോർമാറ്റുകളും, 50 ഓവർ ക്രിക്കറ്റും, ടി20 ക്രിക്കറ്റും. ഒരു മികച്ച ടെസ്റ്റ് മാച്ച് ബാറ്റ്സ്മാൻ ആണ് അവൻ. പക്ഷെ വൈറ്റ് ബോൾ ക്രിക്കറ്റിൽ എന്താണ് ചെയ്യേണ്ടത് എന്ന് അവന് അറിയില്ല.”

പന്ത് പഴയ രീതിയിൽ കളിക്കാൻ തുടങ്ങണം എന്നും ശൈലി മാറ്റാൻ പാടില്ല എന്നും ബംഗാർ പറഞ്ഞു. പണ്ട് സ്റ്റെപ് ഔട്ട് ചെയ്ത് സിക്‌സും യദേഷ്ടം ഡ്രൈവുകളും മിഡ് വിക്കറ്റിന് മുകളിലൂടെ ഉള്ള സിക്‌സും അടിച്ചിരുന്ന താരത്തിന് ഇത് എന്താണ് സംഭവിച്ചത് എന്നാണ് സഞ്ജയ് ചോദിച്ചത്.

“ഇപ്പോൾ, ഋഷഭിന്റെ ശൈലി മാറി. അവൻ പണ്ട് കളിച്ചിരുന്ന ശൈലിയിൽ നിന്ന് മാറി അവൻ വേറെ രീതിയിൽ കളിക്കാൻ തുടങ്ങി. അനാവശ്യ ഷോട്ടും റിസ്‌ക്കും ഒകെ എടുത്ത് അവൻ തന്നെ തന്നെ നശിപ്പിച്ചു.” ബംഗാർ കൂട്ടിച്ചേർത്തു.

എന്തായാലും ലക്നൗ സീസണിൽ മോശം അവസ്ഥയിൽ നിൽക്കുന്നതിന്റെ പ്രധാന കാരണം പന്തിന്റെ മോശം ഫോം കൊണ്ട് സംഭവിച്ചത് ആണെന്ന് പറയാൻ സാധിക്കും.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും