എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് ആ ഇന്ത്യൻ താരം, അവനോടുള്ള സൗഹൃദം എന്റെ ബാങ്ക് ബാലൻസ്...; വമ്പൻ വെളിപ്പെടുത്തലുമായി ഫാഫ് ഡു പ്ലെസിസ്

വിരാട് കോഹ്‌ലിയുമായുള്ള സൗഹൃദത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഫാഫ് ഡു പ്ലെസിസ്. 7 കോടി രൂപയ്ക്ക് ഡു പ്ലെസിസിനെ മെഗാ ലേലത്തിൽ സൈൻ ചെയ്തതിന് ശേഷം ഐപിഎൽ 2022 മുതൽ കോഹ്‌ലിയും ഡു പ്ലെസിസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഒരുമിച്ച് കളിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 വരെ ആർസിബിയുടെ ക്യാപ്റ്റനായിരുന്നു കോഹ്‌ലി എന്നാൽ ഐപിഎൽ 2022 സീസണിന് മുമ്പ് നായകസ്ഥാനം ഉപേക്ഷിച്ചു. തൽഫലമായി, ഐപിഎൽ 2022 സീസണിലെ റോളിലേക്ക് ഡു പ്ലെസിസ് വരുക ആയിരുന്നു. ഈ വർഷവും ഇരുവരും തമ്മിൽ ഉള്ള കൂട്ടുകെട്ടിലാണ് ആർസിബിയുടെ പ്രതീക്ഷകൾ ഇരിക്കുന്നത്.

വർഷങ്ങളായി, രണ്ട് ഇതിഹാസ താരങ്ങളും ടോപ് ഓർഡറിൽ ബാംഗ്ലൂരിന്റെ നെടുംതുണുകളാണ്. ചില സമയങ്ങളിൽ ബാക്കി ടീം അംഗങ്ങൾ ഒന്നും പൊരുതാതെ നിന്നപ്പോൾ പോലും ഇരുവരും ടീമിനായി അവസാനം വരെ ടീമിനായി എല്ലാം നൽകിയിട്ടുണ്ട്. അത് ബാറ്റിംഗിൽ ആണെങ്കിലും ഫീൽഡിങ്ങിൽ ആണെങ്കിലും.

സോഷ്യൽ മീഡിയയിൽ സ്റ്റാർ സ്‌പോർട്‌സ് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ, വിരാട് കോഹ്‌ലിയുമായുള്ള വർഷങ്ങളായുള്ള സൗഹൃദത്തെക്കുറിച്ചും ഫാഷനിലും ഭക്ഷണത്തിലും ഇരുവരും പങ്കിടുന്ന സമാനതകളെക്കുറിച്ചും ഫാഫ് ഡു പ്ലെസിസ് സംസാരിച്ചു. “നമുക്ക് കഴിയുന്ന ഏറ്റവും മികച്ച കായികതാരമാകാനുള്ള ശ്രമത്തിൽ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ശരീരത്തെ ഗൗരവമായി കാണുന്നുവെന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരുമിച്ച് ജിമ്മിൽ ധാരാളം സമയം ചെലവഴിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങൾ രണ്ടുപേരും ശരിക്കും ഫാഷനിൽ ഒരുപാട് സമയം ചിലവഴിക്കും”ഡു പ്ലെസിസ് പറഞ്ഞു.

“വാച്ചുകളുടെ കാര്യത്തിൽ അവൻ എന്നിൽ ഭയങ്കരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വാച്ചുകളോട് അയാൾക്ക് ശരിക്കും അഭിനിവേശമുണ്ട്.എന്റെ ബാങ്ക് ബാലൻസ് മതിയാകില്ല ചില വാച്ചുകൾ മേടിക്കാൻ.  ബാറ്റിംഗാണ് ഞങ്ങൾ ഒരേപോലെ ക്ലിക്ക് ചെയ്യുന്ന മറ്റൊന്ന്. അദ്ദേഹത്തോടൊപ്പമുള്ള ബാറ്റിംഗ് അവിശ്വസനീയമാണ്, ”ഡു പ്ലെസിസ് പറഞ്ഞു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ടാമത്തെ ഓപ്പണിംഗ് ജോഡിയാണ് ഫാഫ് ഡു പ്ലെസിസും വിരാട് കോഹ്‌ലിയും. 33 മത്സരങ്ങളിൽ നിന്ന് അറുനൂറിലധികം കൂട്ടുകെട്ടുകളോടെ 1773 റൺസാണ് ഇരുവരും നേടിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ശിഖർ ധവാനും ഡേവിഡ് വാർണറും ആണ്.

Latest Stories

കുട്ടി നേരിട്ടത് അതിക്രൂരത, പ്രതി പീഡോഫിലിക്; പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന് ആവർത്തിച്ച് അമ്മ, പിതൃസഹോദരനൊപ്പം ഒന്നിച്ചിരുത്തി ചോദ്യചെയ്യാൻ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍

IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

IPL 2025: വലിയ ഹീറോയായി കൈയടി നേടി പോകാൻ വരട്ടെ, അഭിഷേക് ശർമ്മയ്ക്ക് പണി കൊടുക്കാൻ ടാറ്റ മോട്ടോഴ്‌സ്; സംഭവം ഇങ്ങനെ

അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

RCB VS SRH: ജിതേഷേ കൈവിട്ട ആയുധവും വാവിട്ട വാക്കും..., മത്സരത്തിന് പിന്നാലെ മണ്ടത്തരം പറഞ്ഞ് എയറിലായി ആർസിബി നായകൻ; രക്ഷിച്ചത് രവി ശാസ്ത്രി

INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്