തലയും അഭിഷേകും ചേർന്ന് കൊന്ന് കൊല വിളിച്ചത് മുംബൈ പിള്ളേരെ, ഹെഡിന്റെ നേട്ടം നിമിഷങ്ങൾക്ക് ഉള്ളിൽ തകർത്ത് സഹതാരം; ചരിത്രത്തിലേക്ക് കണ്ണുംനട്ട് ഹൈദരാബാദ്

ട്രാവിസ് ഹെഡ് ഇന്ന് രണ്ടും കൽപ്പിച്ചായിരുന്നു ഹൈദരാബാദിലെ തന്റെ പ്രിയപ്പെട്ട സ്റ്റേഡിയത്തിൽ എത്തിയത്.സീസണിലെ ആദ്യം മത്സരം കളിക്കാൻ സ്വന്തം കാണികൾക്ക് മുന്നിൽ എത്തുമ്പോൾ അവർക്ക് മുന്നിൽ തന്റെ വടവറിയിക്കാൻ ഹെഡ് ഒരുങ്ങി നിൽക്കുക ആയിരുന്നു. അതിനായി കൊതിച്ചുനിന്ന താരത്തിന് മുന്നിൽ എത്തിയതോടെ ലീഗിലെ പ്രധാന ടീമുകളിൽ ഒന്നായ മുംബൈ ഇന്ത്യൻസും. പ്രമുഖ താരങ്ങൾ അടങ്ങുന്ന മുംബൈക്ക് എതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങുമ്പോൾ നന്നിയുണ്ട് ഹാർദിക് എനിക്ക് അടിക്കാൻ ഒരു അവസരം നൽകിയത് എന്ന് പറഞ്ഞുകൊണ്ട് താരം നേടിയത് സീസണിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി . അതിനിടയിൽ അതെ നേട്ടം മിനിട്ടുകൾക്ക് ഉള്ളിൽ തകർത്ത സഹതാരം അഭിഷേകും ഹീറോ ആയി

18 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് അർദ്ധ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്റെ കഴിവ് അംഗീകരിക്കുമ്പോൾ പോലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ ബോളിങ് തിരഞ്ഞെടുത്ത മുംബൈ നായകൻ ഹാർദിക് പാണ്ഡ്യാ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. അത്തരത്തിൽ ഉള്ള മണ്ടത്തരം കാണിച്ചിട്ട് താരം മറ്റൊരു അതിബുദ്ധിയും കാണിച്ചു. സൂപ്പർ ബോളർ ബുംറയെ ആദ്യ ഓവറുകളിൽ അറിയിക്കാതെ സൗത്താഫ്രിക്കയുടെ അണ്ടർ 19 ലോകകപ്പിലെ സൂപ്പർ താരം ക്വേന മഫകയെ ആദ്യ ഓവർ അറിയിക്കാൻ നിയോഗിക്കുന്നു. ” വാടാ പയ്യാ” എന്ന രീതിയിൽ ബോളറെ നേരിട്ട ഹെഡും ഓപ്പണർ മായങ്കും 2 ഓവറിൽ താരത്തിനെതിരെ അടിച്ചത് 22 റൺസാണ്.

അതിനിടയിൽ നായകൻ ഹാർദിക്കും എത്തി, ആദ്യ ഓവറിൽ തന്നെ 11 റൺസ് വഴങ്ങിയ നായകൻ രണ്ടാം ഓവറിൽ മായങ്കിനെ (11 ) പുറത്താക്കിയെങ്കിലും അപ്പുറത്ത് നിന്ന ഹെഡ് നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല. നായകനെയും പിന്നാലെ വന്ന സൗത്താഫ്രിക്കയുടെ ജെറാൾഡ് കോറ്റ്‌സി പരിചയസമ്പന്നനായ സ്പിന്നർ പിയുഷ് ചൗള എന്നിവരെ തകർത്തെറിഞ്ഞ താരം വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയാണ് അടിച്ചുതകർത്തത്. 18 പന്തിൽ നേട്ടത്തിൽ എത്തിയ താരം പുറത്താകുമ്പോൾ 24 പന്തിൽ 62 റൺസ് നേടിയിരുന്നു. കോറ്റ്‌സി തന്നെയാണ് താരത്തെ വീഴ്ത്തിയത്.

ഹെഡ് പുറത്താകുമ്പോൾ അൽപ്പം ആശ്വാസം തോന്നിയെന്ന് വിചാരിച്ച മുംബൈയുടെ മേൽ വെള്ളിടി പോലെ അഭിഷേക് ശർമ്മ വരുക ആയിരുന്നു. സഹതാരം അടിച്ചുകത്തർക്കുമ്പോൾ തന്നെ നല്ല മൂഡിൽ ആയിരുന്ന താരം അദ്ദേഹം പോയ ശേഷം ടോപ് ഗിയറിൽ എത്തി. തലങ്ങും വിലങ്ങും ഹാർദിക്കിനെയും മഫകയെയും അടിച്ച അഭിഷേക് 16 പന്തിൽ അർദ്ധ സെഞ്ചുറി നേട്ടം സ്വന്തമാക്കി. അതിനിടയിൽ 23 പന്തിൽ 63 റൺസ് എടുത്ത താരം മടങ്ങിയെങ്കിലും അപ്പോൾ തന്നെ ഹൈദരാബാദ് ആഗ്രാഹിച്ചതിനും അപ്പുറമുള്ള ഘട്ടത്തിൽ എത്തിയിരുന്നു

10 ഓവറുകൾ ആയപ്പോൾ തന്നെ 150 റൺസ് പിന്നിട്ട ഹൈദരാബാദ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ നേടാനുള്ള ശ്രമത്തിലാണ്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു