'ലോകകപ്പിൽ സഞ്ജു തന്നെ ഓപ്പൺ ചെയ്യണം, ഇല്ലെങ്കിൽ അത് ദോഷം ചെയ്യും': റോബിൻ ഉത്തപ്പ

അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇപ്പോഴിതാ സഞ്ജു സാംസണെ ഓപണിംഗിൽ നിന്നും മാറ്റരുതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

‘എന്തുവന്നാലും ലോകകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ ഓപ്പണറാവണം. എന്തുകൊണ്ടാണെന്നു ഞാൻ പറയാം. 2024 ട്വന്റി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി രണ്ടു സെഞ്ചറികൾ നേടിയിട്ടുണ്ട്. ബംഗ്ലദേശിനെതിരെയും പിന്നീട് സെഞ്ചറിയടിച്ചു. ഇത് യുവതാരങ്ങൾക്ക് നൽകിയ പ്രചോദനം ചെറുതല്ല. സഞ്ജുവിന് സെഞ്ച്വറിയടിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും സ്കോർ ചെയ്തുകൂടാ എന്നാണ് അവരും കരുതുന്നത്’, ഉത്തപ്പ പറഞ്ഞു.

‘രണ്ടാമത്തെ കാര്യം അഭിഷേക്–സഞ്ജു ഓപ്പണിങ് സഖ്യ‌മാണ്. ആ കൂട്ടുകെട്ട് പൊളിക്കാനും മാത്രം എന്ത് തെറ്റാണ് അവർ ചെയ്തത്? ആ ഓപ്പണിങ് കൂട്ടുകെട്ട് നന്നായി വർക്ക് ചെയ്തിരുന്നതാണ്. ഇവരില്‍ ഒരാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും ടീമിന് വലിയ സ്‌കോര്‍ നേടാനാകും. സഞ്ജു സാംസൺ ടീമിൽ വളരെയധികം സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ട്’, റോബിന്‍ ഉത്തപ്പ പറഞ്ഞു.

‘ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയോടൊപ്പം അദ്ദേഹം എങ്ങനെയാണ് സമ്മര്‍ദ്ദത്തെ നേരിട്ടതെന്ന് നാം കണ്ടതാണ്. ഇരുവരുടെയും ആ കൂട്ടുകെട്ടും വളരെ നിർണായകമായിരുന്നു. സഞ്ജു സാംസണെ കളിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ബാറ്റ് ചെയ്യിക്കണം. അതിനും താഴെ ഇറക്കരുത്. സഞ്ജു ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയെ നയിച്ചിട്ടുള്ളതാണ്. അതിനാൽ അദ്ദേഹത്തിന് ആ അനുഭവസമ്പത്തുമുണ്ട്‘, ഉത്തപ്പ കൂട്ടിച്ചേർത്തു.

Latest Stories

'എന്തിന് പരാതിയുമായി മുന്നോട്ട് പോകണം, കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്'; ലൈംഗിക അതിക്രമ പരാതിയിൽ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

പ്രാർത്ഥനകൾ വിഫലം; ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ഇനി സഞ്ജുവിന്റെ കാലം, താരത്തിന് വമ്പൻ സർപ്രൈസുമായി ചെന്നൈ സൂപ്പർ കിങ്‌സ്; സംഭവം ഇങ്ങനെ

എം എസ് മണി തന്നെ ഡി മണിയെന്ന് എസ്‌ഐടി; ഡിണ്ടിഗല്ലില്‍ വന്‍ ബന്ധങ്ങളുള്ള ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാള്‍; തനിക്ക് ആരേയും അറിയില്ലെന്ന മണിയുടെ പറച്ചിലിന് പിന്നാലെ സ്ഥിരീകരണവുമായി പ്രത്യേക അന്വേഷണ സംഘം

'ഞാനൊരു സാധാരണക്കാരൻ, പോറ്റിയേയോ ശ്രീകൃഷ്ണനെയോ ആരേയും അറിയില്ല..എന്നെ വേട്ടയാടരുത്'; സ്വർണക്കൊള്ള കേസിൽ ഡി മണി

എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍; വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

'ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍, ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി'; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

'ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി, കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; സുബ്രഹ്മണ്യന്റെ അറസ്റ്റിൽ കെ സി വേണു​ഗോപാൽ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ദത്തുഗ്രാമത്തില്‍ ഭരണം പിടിച്ചു യുഡിഎഫ്; അവിണിശ്ശേരിയില്‍ ബിജെപിയ്ക്ക് അധികാരം നഷ്ടമായത് 10 വര്‍ഷത്തിന് ശേഷം

ഇല്ല എന്നതാണ് ചുരുക്കം: റഫറിയെ മാറ്റിനിറുത്തി കളം നിയന്ത്രിക്കുന്ന കാലം