ടി20 ലോകകപ്പ് 2024: കോഹ്‌ലി അകത്തോ പുറത്തോ?, വലിയ പ്രസ്താവന നടത്തി ആന്‍ഡി ഫ്‌ളവര്‍

ഐപിഎല്‍ 2024 ലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തോറ്റതിന് ശേഷവും വിരാട് കോഹ്ലിയെ പ്രശംസിച്ച് മുഖ്യ പരിശീലകന്‍ ആന്‍ഡി ഫ്‌ളവര്‍. ബംഗളൂരു ആസ്ഥാനമായുള്ള ടീം നാട്ടിലും പുറത്തും തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പര്‍ ജയന്റ്സുമാണ് അവരെ ആദ്യം പരാജയപ്പെടുത്തിയത്. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സിനോടും അവര്‍ 6 വിക്കറ്റിന് തോറ്റു.

മത്സരത്തില്‍ വിരാട് കോഹ്ലി ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി നേടി. താരത്തിന്റെ സെഞ്ച്വറി നേട്ടം മന്ദഗതിയിലാണെന്ന് പലരും വിമര്‍ശിക്കുമ്പോഴും ഇത് സ്റ്റാര്‍ ബാറ്റ്‌സ്മാന്റെ മറ്റൊരു മാസ്റ്റര്‍ക്ലാസ് മാത്രമാണെന്ന് ഫ്‌ലവര്‍ തറപ്പിച്ചുപറഞ്ഞു. ‘വിരാട് കോഹ്ലി ഒരു ക്ലാസ് താരമാണ്. കാണാന്‍ ആനന്ദകരമായ ഒരു മികച്ച ഇന്നിംഗ്സിലൂടെ അദ്ദേഹം തന്റെ ചാരുത പ്രദര്‍ശിപ്പിച്ചു.’ ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

ഐപിഎല്ലിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയെന്ന നേട്ടത്തില്‍ മനീഷ് പാണ്ഡെയ്ക്കൊപ്പമാണ് കോലി ഇപ്പോള്‍. 2009ല്‍ ഇതേ ഫ്രാഞ്ചൈസിക്ക് വേണ്ടി സെഞ്ച്വറി തികയ്ക്കാന്‍ പാണ്ഡെ 67 പന്തുകള്‍ നേരിട്ടു. ഇപ്പോള്‍ കോഹ്‌ലിയും.

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ വിരാട് കോഹ്ലിയെ ബിസിസിഐ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തോടും ആന്‍ഡി ഫ്ളവര്‍ പ്രതികരിച്ചു.

‘ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ധാരാളം ക്രിക്കറ്റ് പ്രതിഭകളുണ്ട്. ആ തിരഞ്ഞെടുപ്പിന്റെ നെറുകയില്‍ തന്നെയാണ് കോഹ്‌ലി. എന്നിരുന്നാലും, ഇന്ത്യന്‍ സെലക്ടര്‍മാരുടെ ചിന്താ പ്രക്രിയയെക്കുറിച്ചോ കളിക്കാരെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചോ എനിക്ക് സംസാരിക്കാന്‍ കഴിയില്ല’ ഫ്‌ളവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ വാര്‍ത്തകള്‍ വാട്ട്സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ