T20 World Cup 2024: 'അടുത്ത റൗണ്ടില്‍ അയാള്‍ ഭീഷണിയാകും': രോഹിത്തിനെയും കോഹ്‌ലിയെയും ഉന്നമിട്ട് ശ്രീശാന്ത്, അപായ മുന്നറിയിപ്പ്

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഉഗാണ്ടയ്ക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാനിസ്ഥാന്‍ ഇടംകൈയ്യന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി ഇന്ത്യ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. സൂപ്പര്‍ എട്ടില്‍ താരം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഭീഷണിയാകുമെന്ന് ശ്രീശാന്ത് പറഞ്ഞു.

സ്വിംഗ് ലഭിച്ചപ്പോള്‍ ഫാറൂഖി സെന്‍സേഷണലായി. രണ്ടാം റൗണ്ടില്‍ അദ്ദേഹത്തിന് നമ്മളെ ബുദ്ധിമുട്ടിക്കാന്‍ കഴിയും. മുന്‍കാലങ്ങളില്‍ നിരവധി ബാറ്റര്‍മാര്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു- ശ്രീശാന്ത് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

പേരുകള്‍ എടുത്തു പറഞ്ഞെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇടംകൈയ്യന്‍ പേസര്‍മാര്‍ക്കെതിരെ നേരത്തെ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് രോഹിത് ശര്‍മ്മ.

അതേസമയം, ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടും. യുവതാരങ്ങളും പരിചയസമ്പന്നരുമായ താരങ്ങളുടെ സമ്മിശ്രമാണ് ടീം. പവര്‍പ്ലേ ഓവറുകള്‍ പ്രയോജനപ്പെടുത്താന്‍ വിരാടും രോഹിതും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ