ടി20 ലോക കപ്പ് 2022: ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി മൊയീന്‍ അലി, ഇംഗ്ലണ്ടിനും കലിപ്പ്

ടി20 ലോകകപ്പ് അടുത്തിരിക്കെ ഫേവറേറ്റുകള്‍ ആരെന്ന് തുറന്നുപറച്ചിലിന് പിന്നാലെയാണ് താരങ്ങള്‍. ഇപ്പോഴിത അത്തരത്തില്‍ ഒരു തുറന്നപറച്ചിലുമായി ക്രിക്കറ്റ് ലോകത്ത ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. സ്വന്തം ടീമായ ഇംഗ്ലണ്ടിനെ തഴഞ്ഞ് മറ്റ് രണ്ട് ടീമുകള്‍ക്കാണ് അലി കിരീട സാദ്ധ്യത കല്‍പ്പിച്ചത്. പാകിസ്ഥാനെതിരായ ടി20 പമ്പര വിജയത്തിന് പിന്നാലെയായിരുന്നു അലിയുടെ തുറന്നുപറച്ചില്‍.

ഓസ്ട്രേലിയയിലേക്ക് വളരെ മികച്ച നിലയിലാണ് ഞങ്ങള്‍ പോകുന്നത്. എന്നാല്‍ ലോകകപ്പില്‍ ഞങ്ങളാണ് ഫേവറേറ്റുകളെന്ന് കരുതുന്നില്ല. ഞങ്ങള്‍ അപകടകാരികളുടെ നിരയാണ്. ഞങ്ങള്‍ക്കെതിരേ കളിക്കുമ്പോള്‍ എതിരാളികള്‍ ഭയക്കുന്നുണ്ടാവും. എന്നാല്‍ ഇന്ത്യയും ഓസ്ട്രേലിയയുമാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. സത്യസന്ധമായി പറയുന്നതാണിത്.

പാകിസ്ഥാനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. രണ്ടിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായി. കാരണം സമ്മര്‍ദ്ദം ഞങ്ങളുടെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു. ഞങ്ങളുടെ ബോളിംഗ് കരുത്ത് വളരെ മികച്ചതാണെന്നാണ് കരുതുന്നത്. പരമ്പരയിലുടെനീളം ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു.’

ബാറ്റര്‍മാര്‍ നന്നായി കളിക്കുമ്പോള്‍ ബോളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. അവസാന രണ്ട് മത്സരങ്ങളും ഞങ്ങള്‍ ജയിച്ചത് വളരെ മനോഹരമായാണ്. ഞങ്ങളുടെ ടീം കരുത്താണ് അത് കാട്ടിത്തരുന്നതെന്നും അലി പറഞ്ഞു. പാകിസ്ഥാനെതിരായ ഏഴ് മത്സരങ്ങളുടെ പരമ്പര 4-3നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഈ മാസം 16നാണ് കുട്ടിക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്.

Latest Stories

IND vs ENG: നാലാം ടെസ്റ്റിൽ നിന്ന് സൂപ്പർ താരം പുറത്ത്, സ്ഥിരീകരിച്ച് ശുഭ്മാൻ ഗിൽ; ഇതോടെ പുറത്തായവരുടെ എണ്ണം മൂന്നായി!

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമായിട്ടില്ല; വിഎസ് മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയര്‍ത്തിയ നേതാവെന്ന് വിഡി സതീശന്‍

വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റുകള്‍ വില്‍പ്പനയ്ക്ക്; തട്ടിയത് 20 ലക്ഷം രൂപ, ഒടുവില്‍ സാന്ദ്ര പിടിയിലായി

IND vs ENG: “അവൻ സഹീർ ഖാൻ, ജസ്പ്രീത് ബുംറ എന്നിവരെ പോലെ”; ഇന്ത്യൻ യുവതാരത്തിന് പ്രത്യേക അഭിനന്ദനവുമായി അശ്വിൻ

സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി 'ടൂറിസ്റ്റ് ഫാമിലി' ; പിന്നിലാക്കിയത് 'ഡ്രാഗണി'നെയും 'ഛാവ'യെയും!

ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

വിമര്‍ശിക്കുന്നവരുടെ യോഗ്യത എന്താണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണ്? കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ ചോദ്യങ്ങളുമായി ശശി തരൂര്‍

IND vs ENG: ഇന്ത്യയുടെ 2-2 പ്രതീക്ഷകൾക്ക് തിരിച്ചടി, മാഞ്ചസ്റ്ററിൽ പ്രതികൂല സാഹചര്യങ്ങൾ

'ഇന്ത്യൻ 3' വീണ്ടും ട്രാക്കിലേക്ക്; കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ ചിത്രം പൂർത്തിയാക്കും