മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ന്യൂസിലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ കിവീസ് താരം സ്കോട്ട് സ്റ്റൈറിസ്. മുംബൈ-ബാംഗ്ലൂര്‍ മത്സരത്തിനു ശേഷം ട്വിറ്ററിലിലൂടെയാണ് സ്റ്റൈറിസ് സൂര്യകുമാറിനെ ന്യൂസിലാന്‍ഡ് ടീമിലേക്ക് ക്ഷണിച്ചത്.
സൂര്യകുമാര്‍ യാദവ് അന്താരാഷ്ട്ര മത്സരം കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശത്തേക്കു മാറേണ്ടി വരുമെന്നതില്‍ താന്‍ അദ്ഭുതപ്പെടുന്നു എന്നാണ് ന്യൂസിലാന്‍ഡ് ടീമിനെ ടാഗ് ചെയ്ത് (#CoughNZCough) സ്റ്റൈറിസ് ട്വീറ്റ് ചെയ്തത്. പാതി തമാശ കലര്‍ന്നതാണ് സ്റ്റൈറിസിന്റെ ട്വീറ്റെങ്കിലും ആരാധകര്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു.
ഓസ്ട്രേലിയക്കെതിരായ പരിമിത ഓവര്‍ ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിക്കാതിരുന്നത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ മനോജ് തിവാരി, ഹര്ഭജന് സിംഗ് തുടങ്ങിയവര്‍ സെലക്ടര്‍മാരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് സ്റ്റൈറിസിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരിക്കുന്നത്.
ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ 43 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് മൂന്നു സിക്സും 10 ഫോറുമടക്കം 79 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്ന സെലക്ഷന് കമ്മിറ്റിക്കു സൂര്യകുമാര്‍ നല്കിയ മറുപടിയാണ് ഈ ഇന്നിംഗ്സിനെ വിലയിരുത്തുന്നത്.