സൂര്യ കുമാർ എ ബി ഡിവില്ലിയേഴ്സിന്റെ പിൻഗാമിയോ? പ്രതികരിച്ച് സഞ്ജയ് മഞ്ജരേക്കർ

ക്രിക്കറ്റിലെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്യേഴ്‌സ്. താരത്തിന്റെ ബാറ്റിംഗ് സ്റ്റൈലിന് തന്നെ പ്രേത്യേക ആരാധക പിന്തുണയുണ്ട്. മത്സരം വിജയിച്ചാലും തോറ്റാലും ആരാധകർ അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാണുന്നത് ഇരട്ടി സന്തോഷമാണ്.

ഇന്ത്യയുടെ 360 എന്ന് അറിയപ്പെടുന്ന താരമാണ് സൂര്യ കുമാർ യാദവ്. ഇന്ത്യൻ ടീമിലേക്ക് വൈകിയെത്തി ചുരുങ്ങിയ സമയം കൊണ്ട് ഇതിഹാസമായി മാറിയ താരമാണ് അദ്ദേഹം. ക്യാപ്റ്റനായ എല്ലാ മത്സരങ്ങളും വിജയിച്ചിട്ടുള്ള താരമാണ് സൂര്യ. എന്നാൽ കുറച്ച് നാളായി ബാറ്റിംഗിൽ താരം നിറം മങ്ങുകയാണ്. എ ബി ഡിവില്ലിയേഴ്സിനെയും ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവിനെയും കുറിച്ചുള്ള താരതമ്യപ്പെടുത്തലുകളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.

സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:

” മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള കഴിവ് കണക്കിലെടുത്താൽ സൂര്യകുമാർ ഡിവില്ലിയേഴ്സിന്റെ പിൻ​ഗാമിയാണെന്ന് പറയാൻ കഴിയും. എന്നാൽ ട്വന്റി 20 ക്രിക്കറ്റിൽ മാത്രമാണ് ഈ താരതമ്യം നടത്താൻ കഴിയുക. ഡിവില്ലിയേഴ്സ് ഒരു അസാധ്യ താരമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 50ൽ അധികം ബാറ്റിങ് ശരാശരിയുള്ള താരം. ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം ഡിവില്ലിയേഴ്സ് ഒരു സൂപ്പർ താരമാണ്” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്