'റെയ്‌ന സൂപ്പര്‍ കിംഗ്സില്‍ മടങ്ങിയെത്തും, ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും'

ഐ.പി.എല്‍ 13ാം സീസണിനായി ടീമിനൊപ്പം യു.എ.ഇയില്‍ എത്തിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്‌ന ഈ സീസണില്‍ തന്നെ സി.എസ്.കെയില്‍ മടങ്ങിയെത്തുമെന്ന അഭിപ്രായവുമായി മുന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായേക്കുംമെങ്കിലും റെയ്‌ന ടീമില്‍ തിരിച്ചെത്തുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

“റെയ്ന ഈ സീസണില്‍ തന്നെ സി.എസ്.കെയില്‍ തിരികെയെത്തുമെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ക്വാറന്റൈന്‍ നിയമങ്ങളും മറ്റും കാരണം ഐ.പി.എല്ലിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമായേക്കും. പക്ഷെ സി.എസ്.കെ ക്യാമ്പില്‍ റെയ്ന മടങ്ങിയെത്തും.”

Saliva Ban Will Take Away Important Weapon From Bowlers Armoury - Deep Dasgupta

“റെയ്നയ്ക്കു ശഷം പിന്‍മാറിയ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ പകരക്കാരനെ ടീം തേടുന്നുണ്ട്. പക്ഷെ റെയ്നയുടെ കാര്യത്തില്‍ സിഎസ്‌കെ മൗനം പാലിക്കുകയാണ്. അത് വെളിവാക്കുന്നത് അദ്ദേഹം തിരിച്ചെത്തുമെന്ന തന്നെയാണ്.” ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.

Suresh Raina to miss out on earning a whopping salary after his exit from IPL 2020

ഐ.പി.എല്ലില്‍ മടങ്ങിയെത്തുമെന്ന സൂചനകള്‍ റെയ്‌നനയും നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിയുമ്പോള്‍ പോലും താന്‍ പരിശീലനം മുടക്കിയിട്ടില്ലെന്നും വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ തന്നെ വീണ്ടും കണ്ടേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് റെയ്‌ന പറഞ്ഞത്.

Latest Stories

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ