രോഹിത്തിനെ പോലൊരു സീനിയര്‍ താരം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു; തുറന്നടിച്ച് ഗവാസ്‌കര്‍

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഗബ്ബയില്‍ നടക്കുന്ന മത്സരത്തിലും രോഹിത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് കമന്ററി പറയവേ ഗവാസ്‌കറിന്റെ വിമര്‍ശനം.

“തീര്‍ത്തും അവിശ്വസനീയവും നിരുത്തരവാദപരവുമായ ഷോട്ടാണ് രോഹിത് കളിച്ചത്. ഒരിക്കലും കളിക്കാന്‍ പാടില്ലാത്തതായിരുന്നു അത്. ലോംഗ് ഓണില്‍ ഒരു ഫീല്‍ഡറുണ്ടായിരുന്നു, ഡീപ്പ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡറുണ്ടായിരുന്നു. നിങ്ങള്‍ കുറച്ചു ബോള്‍ മുമ്പ് ഒരു ബൗണ്ടറി നേടിയതാണ്, പിന്നെ എന്തിനായിരുന്നു ഇങ്ങനെയൊരു ഷോട്ട്?”

“നിങ്ങളൊരു സീനിയര്‍ താരമാണ്. അതിനാല്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. തീര്‍ത്തും അനാവശ്യമായാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്” ഗവാസ്‌കര്‍ പറഞ്ഞു. സിക്സറിലൂടെ ഫിഫ്റ്റി തികയ്ക്കാനുള്ള രോഹിത്തിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. സ്പിന്നര്‍ നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്.


ലിയോണിനെ അഞ്ചാമത്തെ ബോളില്‍ സിക്സര്‍ പറത്താനുള്ള രോഹിത്തിന്റെ ശ്രമം പാളി. കണക്കുകൂട്ടല്‍ തെറ്റിച്ച് ബോള്‍ ടേണ്‍ ചെയ്തു. ഇതോടെ രോഹിത്തിന്റെ ടൈമിംഗും പിഴച്ചു. മിഡ് വിക്കറ്റില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് റണ്ണിംഗ് ക്യാച്ചിലൂടെ രോഹിത്തിന്റെ മികച്ച ഇന്നിംഗ്സ് അവസാനിപ്പിച്ചു. 74 ബോള്‍ നേരിട്ട് രോഹിത് 6 ഫോറുകളുടെ അകമ്പടിയില്‍ 44 റണ്‍സ് നേടി നില്‍ക്കെയാണ് പുറത്തായത്.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി