INDIAN CRICKET: രോഹിത് കളിക്കുന്ന പോലെ പുള്‍ഷോട്ട് കണ്ടത് ആ സൂപ്പര്‍താരത്തില്‍ മാത്രം, എന്ത് മനോഹരമായാണ് അവന്‍ അത് കളിക്കുന്നത്‌, തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കലിന് പിന്നാലെ രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇക്കഴിഞ്ഞ മേയ് ഏഴിനായിരുന്നു ടെസ്റ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ രോഹിത് അറിയിച്ചത്. 2013ലാണ് സൂപ്പര്‍താരം ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. 67 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ച താരം 4,301 റണ്‍സാണ് നേടിയത്. 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധസെഞ്ച്വറികളും രോഹിത് നേടി.

ഹിറ്റ്മാനോടുളള ആദരവിന്റെ ഭാഗമായി ഒരു പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് സുനില്‍ ഗവാസ്‌കര്‍ താരത്തെ കുറിച്ച് മനസുതുറന്നത്. ‘എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ച ക്രിക്കറ്റില്‍, വിവ് റിച്ചാര്‍ഡ്‌സ് മാത്രമാണ് രോഹിത് ശര്‍മ്മയെപ്പോലെ പുള്‍ ഷോട്ട് കളിച്ചത് എന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. വിവ് പ്രധാനമായും സ്‌ക്വയര്‍ ലെഗില്‍ നിന്ന് വൈഡ് മിഡ്ഓണിലേക്ക് ബൗണ്‍സില്‍ പന്ത് നേരിട്ടുകൊണ്ട് അത് കളിച്ചു, അതേസമയം രോഹിത് ശര്‍മ്മ ബൗണ്‍സിന് കീഴില്‍ പോയി മിഡ് വിക്കറ്റില്‍ നിന്ന് ഡീപ് ഫൈന്‍ ലെഗിലേക്ക് സിക്‌സറുകള്‍ പറത്തി.

ഒരു ഫാസ്റ്റ് ബൗളര്‍ക്ക് തന്റെ ഏറ്റവും വേഗതയേറിയ പന്ത് കാണികള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വിനാശകരവും നിരാശാജനകവുമായിരുന്നു. റിച്ചാര്‍ഡ്‌സിനും ശര്‍മ്മയ്ക്കും മറ്റ് ഷോട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ ആ പുള്‍ ഷോട്ട് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു, സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി