മുംബൈയോ ചെന്നൈയോ അല്ല, തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ടീം ഏതെന്ന് പറഞ്ഞ് ബ്രോഡ്

ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്നോടിയായി തന്റെ പ്രിയപ്പെട്ട ഐപിഎല്‍ ടീം ഏതെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി, ബ്രോഡ് തന്റെ ഇംഗ്ലീഷ് സുഹൃത്തുക്കളും അവരുടെ പിങ്ക് കിറ്റും കാരണം ഉദ്ഘാടന ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ തന്റെ പ്രിയപ്പെട്ട ടീമായി തിരഞ്ഞെടുത്തു.

എന്റെ സുഹൃത്തുക്കള്‍ എവിടെ കളിച്ചാലും അവരെ പിന്തുണയ്ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ജോസ് ബട്ട്ലറും ജോഫ്ര ആര്‍ച്ചറും കളിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. പിന്നെ എനിക്കും പിങ്ക് കിറ്റ് ഇഷ്ടമാണ്- റോയല്‍സ് പങ്കിട്ട ഒരു വീഡിയോയില്‍ ബ്രോഡ് പറഞ്ഞു.

2023-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രോഡ്, 2011-12-ല്‍ പഞ്ചാബ് കിംഗ്സിനൊപ്പം (അന്നത്തെ കിംഗ്സ് ഇലവന്‍ പഞ്ചാബ്) രണ്ട് സീസണുകളില്‍ മാത്രം കളിച്ചതിനാല്‍, ഐപിഎല്ലില്‍ വലിയ പരിചയമില്ല. അന്ന് ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് ബ്രോഡിന് കളിക്കാനായത്. പരിക്ക് കാരണം അടുത്ത വര്‍ഷം അദ്ദേഹം ടീമില്‍ നിന്ന് പുറത്തായി.

ബ്രോഡിന്റെ സുഹൃത്തുക്കളായ ജോസ് ബട്ട്ലറിനെയും ജോഫ്ര ആര്‍ച്ചറിനെയും കുറിച്ച് പറയുമ്പോള്‍, അവര്‍ ലീഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 96 മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളുള്‍പ്പെടെ 3223 റണ്‍സാണ് ബട്ട്ലറുടെ സമ്പാദ്യം. ജോസ് ആദ്യം 2016-17 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിച്ചു. പിന്നീട് 2018 ല്‍ റോയല്‍സിലേക്ക് മാറി.

അതേസമയം, ആര്‍ച്ചര്‍ 2018-21 വരെ റോയല്‍സിനൊപ്പമായിരുന്നു, എന്നാല്‍ പിന്നീട് 2022-ല്‍ യിലേക്ക് മാറി. എന്നിരുന്നാലും, കൈമുട്ടിന് പരിക്കേറ്റതിനാല്‍ അദ്ദേഹം മിക്കവാറും കളിക്കളത്തിന് പുറത്തായിരുന്നു.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍