സ്‌റ്റോക്‌സിനെ സന്തോഷിപ്പിക്കാനാകാതെ ഇംഗ്ലണ്ട്, കണ്ണുനിറഞ്ഞ് മടക്കം

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് തന്റെ അവസാന ഏകദിന മത്സരവും കളിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരം ഏകദിനത്തിലെ തന്റെ അവസാനത്തേതായിരിക്കുമെന്ന് സ്റ്റോക്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച ഹോം ഗ്രൗണ്ടായ ചെസ്റ്ററില്‍ അവസാന ഏകദിനത്തിനിറങ്ങിയ സ്റ്റോക്സിനെ നിറഞ്ഞ കൈയടികളുമായാണ് കാണികള്‍ സ്വീകരിച്ചത്. നിറകണ്ണുകളോടെയാണ് താരം മൈതാനത്തേക്ക് ഇറങ്ങിയത്.

എന്നാല്‍ അവസാന ഏകദിനം അത്ര സുഖമുള്ള ഓര്‍മകളല്ല താരത്തിന് സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ റാസ്സി വാന്‍ഡെര്‍ ദസ്സന്റെയും (133) ജാന്നെമന്‍ മലാന്‍ (57), ഏയ്ഡന്‍ മാര്‍ക്രം (77) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സെടുത്തു.

മത്സരത്തില്‍ബാറ്റുകൊണ്ടും ബോളുകൊണ്ടും സ്റ്റോക്സിന് തിളങ്ങാനായില്ല. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ സ്റ്റോക്സ് 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. 11 പന്തുകള്‍ മാത്രം നേരിട്ട സ്റ്റോക്സിന് വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്.

ഇംഗ്ലണ്ടിനായി ജേസന്‍ റോയ് (43), ജോണി ബെയര്‍സ്റ്റോ (63), ജോ റൂട്ട് (86) എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഇംഗ്ലണ്ട് 62 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ