ആത്മസുഹൃത്തിനെ മാനേജരാക്കി; ഒടുക്കം ഉമേഷ് യാദവിന് കിട്ടിയത് എട്ടിന്റെ പണി

ആത്മ സുഹൃത്തും മാനേജറുമായ ശൈലേഷ് താക്കറേ തന്റെ കൈയില്‍നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഉമേഷ് യാദവ്. വസ്തു വാങ്ങാന്‍ എന്ന വ്യാജേന താരത്തിന്റെ കൈയില്‍ നിന്ന് 44 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വന്തം പേരില്‍ ശൈലേഷ് ഭൂമി വാങ്ങി എന്നാണ് ആരോപണം. ഉമേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2014 ലാണ് ഉമേഷ് യാദവ് ഉറ്റസുഹൃത്തായ ശൈലേഷ് താക്കറേയെ തന്റെ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത്. തനിക്ക് ക്രിക്കറ്റില്‍ സജീവമാകാനായിരുന്നു വിശ്വസ്തനായ ശൈലേഷിനെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ താരം ഏല്‍പ്പിച്ചത്. എന്നാല്‍ ശൈലേഷ് തന്നെ പറ്റിക്കുകയായിരുന്നു എന്ന് ഉമേഷ് പരാതിയില്‍ പറയുന്നു.

വസ്തു വാങ്ങാന്‍ എന്ന വ്യാജേന താരത്തിന്റെ കൈയില്‍ നിന്ന് 44 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വന്തം പേരില്‍ ശൈലേഷ് ഭൂമി വാങ്ങുകയായിരുന്നു. കൊരാടി എന്ന സ്ഥലത്ത് ഭൂമി വാങ്ങാന്‍ എന്ന പേരിലാണ് ഉമേഷിന്റെ കൈയില്‍നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങിയത്.

തട്ടിപ്പ് മനസിലായി പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാനോ സ്വത്ത് കൈമാറാനോ ശൈലേഷ് തയ്യാറായില്ലെന്ന് ഉമേഷ് യാദവ് പരാതിയില്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ