അമ്പരപ്പിക്കുന്ന ലോക കപ്പ് ടീമുമായി ദക്ഷിണാഫ്രിക്ക

എല്ലാ സൂപ്പര്‍ താരങ്ങളേയും ഉള്‍പ്പെടുത്തി ലോക കപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡുപ്ലെസിസ് നയിക്കുന്ന 15 അംഗ ടീമില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങളെ വരെ തിരിച്ചു വിളിച്ചിട്ടുണ്ട്.

ഫോമില്ലാതെ വലയുന്ന ഹാഷിം അംലയെ ദക്ഷിണാഫ്രിക്ക നില നിര്‍ത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന ആന്റിച്ച് നോര്‍ട്‌ജേയെ ലുംഗിസാനി ഗിഡിയെയും ടീം പട്ടികയില്‍ ഇടംപിടിച്ചു. ഇമ്രാന്‍ താഹിര്‍, ജെപി ഡുംനി, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും.

മേയ് 30ന് ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരം.

ടീം: ഫാഫ് ഡു പ്ലെസിസിസ് (നായകന്‍), ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസന്‍, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍, കാഗിസോ റബാഡ, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്റിച്ച് നോര്‍ട്‌ജേ, ലുംഗിസാനി ഗിഡി, തബ്രൈസ് ഷംസി.

Latest Stories

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ