IND VS ENG: ഇം​ഗ്ലണ്ടിനെതിരെ ആ സൂപ്പർതാരം വേണമായിരുന്നു, അവൻ ഉണ്ടെങ്കിൽ‌ ഇന്ത്യയെ തൊടാൻ കഴിയില്ല, പ്രിയപ്പെട്ട കളിക്കാരനെ കുറിച്ച് ​ഗാം​ഗുലി

ഇം​​ഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പര ജൂൺ 20നാണ് ആരംഭിക്കുക. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുളള ഇന്ത്യൻ ടീമിനെയാണ് ഇത്തവണ സെലക്ടർമാർ പ്രഖ്യാപിച്ചത്. ശുഭ്മാൻ ​ഗിൽ നായകനായ ടീമിൽ കരുൺ നായർ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, അർ‌ഷ്ദീപ് സിങ് എന്നിവരും ഇടംനേടി. എന്നാൽ‌ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വിരമിച്ച ഒഴിവിലേക്ക് ശ്രേയസ് അയ്യരെ ഇം​ഗ്ലണ്ട് പരമ്പരയിൽ പ​രി​ഗണിക്കാതിരുന്നത് എല്ലാവരെയും ഞെട്ടിച്ചു.

ഇം​​ഗ്ലണ്ടിനെതിരെ ശ്രേയസ് ടീമിൽ വേണമായിരുന്നുവെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലി. ഐപിഎൽ ഈ സീസണിൽ മിന്നുംഫോമിലായിരുന്ന ശ്രേയസ് 2024-25 രഞ്ജി സീസണിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്. 68.57 ആയിരുന്നു താരത്തിന്റെ ശരാശരി. ഐപിഎലിൽ പഞ്ചാബ് കിങ്സ് ഫൈനലിൽ എത്തിയതിൽ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ ഇന്നിങ്സുകളും നിർണായ പങ്കാണ് വഹിച്ചത്

“കഴിഞ്ഞ ഒരുവർഷമായി ശ്രേയസ് അവന്റെ മികച്ചത് പുറത്തെടുത്തിരുന്നുവെന്ന് ​ഗാം​ഗുലി പറയുന്നു. ഇം​ഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ അവനും വേണമായിരുന്നു. കഴിഞ്ഞ ഒരു വർഷം ശ്രേയസിന്റെ മികച്ച സമയമായിരുന്നു. ഒഴിവാക്കപ്പെട്ട കളിക്കാരനല്ല അവൻ. സമ്മർദ്ദത്തിൽ ശ്രേയസ് ഇപ്പോൾ സ്കോർ ചെയ്യുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഷോർട്ട് ബോൾ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, ശ്രേയസിന് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണാൻ ഈ പരമ്പരയിൽ അവനെ ഉൾപ്പെടുത്തണമായിരുന്നു”, ​ഗാം​ഗുലി പറഞ്ഞു.

Latest Stories

താടിയെടുത്ത് മീശ പിരിച്ച് പുതിയ ലുക്കിൽ മോഹൻലാൽ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും

ബി​ഗ് ബോസ് മലയാളം സീസൺ 7 പ്രേക്ഷകരിലേക്ക്, ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ധർമസ്ഥലയിലെ ദുരൂഹത; പെൺകുട്ടിയെ നഗ്നയാക്കി റോഡിലൂടെ ഓടിച്ചത് കണ്ടെന്ന് ലോറി ഡ്രൈവർ, വെളിപ്പെടുത്തലുകൾ തുടരുന്നു

20 വർഷമായി 'ഉറങ്ങുന്ന രാജകുമാരൻ'; പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു

സ്ത്രീധനമായി ലഭിച്ച 43 പവൻ കുറവായതിനാൽ പീഡനം; ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

IND VS ENG: " റിഷഭ് പന്ത് മികച്ച ഫോമിലാണ് എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്"; ഞെട്ടിക്കുന്ന കാരണം തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

IND VS ENG: അവൻ ഉണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ട് എട്ട് നിലയിൽ പൊട്ടിയേനെ; മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ വൈറൽ

'ധോണിയും കോഹ്‌ലിയും നോക്കി നിൽക്കേ അവന്മാർക്ക് ഞാൻ വമ്പൻ പണി കൊടുത്തു': ആന്ദ്രെ റസ്സൽ

'ആ ചെക്കനെ അന്ന് ഞാൻ കുറ്റപ്പെടുത്തി, അവൻ അന്ന് കാണിച്ചത് കണ്ടാൽ ആരായാലും ദേഷ്യപ്പെട്ട് പോകും': രവി ശാസ്ത്രി