IPL 2025: ക്ഷമിക്കെടാ രോഹിതേ തീരെ നിർവാഹം ഇല്ലാത്തത് കൊണ്ടാണ്..., ഫാൻ ബോയ് നിമിഷം കൊണ്ട് ഞെട്ടിച്ച് ട്രാവിസ് ഹെഡ്; വിക്കറ്റ് നേട്ടത്തിന് പിന്നാലെയുള്ള ചിത്രങ്ങൾ വൈറൽ

സൺറൈസേഴ്‌സിനെതിരായ മുംബൈ ഇന്ത്യൻസിന്റെ ഇന്നലെ നടന്ന മത്സരം ആവേശകരമായിരുന്നു. വാലറ്റത്ത് കിടക്കുന്ന 2 ടീമുകളുടെ പോരിൽറെ ഒടുവിൽ മുംബൈ ജയിച്ചു കയറുക ആയിരുന്നു. എന്തായാലും മത്സരത്തിലെ മുംബൈ ജയത്തിനിടയിലും താരമായത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ താരം ട്രാവിസ് ഹെഡിന്റെ ഫാൻ ബോയ് നിമിഷമാണ്. താരം മുംബൈയുടെ ഇതിഹാസ താരം രോഹിത്തിനെ നോക്കുന്നതും ശേഷം അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താൻ സഹായിക്കുന്നതും വിഡിയോയിൽ കാണാം.

മുംബൈ ഇന്നിംഗ്‌സിന്റെ നാലാം ഓവറിലായിരുന്നു ആ നിമിഷം. മൂന്ന് സിക്സുകൾ പറത്തി ഫോമിൽ ആണെന്ന് തോന്നിച്ച സമയത്ത് രോഹിത് ശർമ്മ പാറ്റ് കമ്മിൻസിന്റെ പന്തിൽ ഷോർട്ട് ബോൾ കട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പക്ഷേ അത് നേരെ ട്രാവിസ് ഹെഡിന്റെ സുരക്ഷിതമായ കൈകളിലേക്ക് എത്തിയതിന് പിന്നാലെ മടങ്ങുക ആയിരുന്നു. എന്നാൽ തുടർന്നുള്ള കാര്യങ്ങൾ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടു. രോഹിത് പവലിയനിലേക്ക് തിരികെ നടക്കാൻ തുടങ്ങിയപ്പോൾ, ഹെഡിന്റെ കണ്ണുകൾ രോഹിത്തിനെ ശ്രദ്ധിക്കുന്ന ചിത്രങ്ങൾ വൈറലായത്.

മറ്റുള്ള താരങ്ങൾ എല്ലാം വിക്കറ്റ് ആഘോഷിക്കുമ്പോൾ രോഹിത് ശർമയുടെ പുറത്താവലിനു താൻ കാരണക്കാരനായതിനു ശേഷം ഹൃദയം തകർന്നതു പോലെയാണ് ട്രാവിസ് ഹെഡ് കാണപ്പെടുന്നത്. എതിർ ടീമിലെ താരമായിരുന്നിട്ടു പോലും രോഹിത്തിന്റെ പുറത്താവൽ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നുറപ്പാണെന്നും ആരാധകർ കുറിക്കുന്നു.

Iരോഹിത് ശർമ്മ തന്റെ ഓസ്‌ട്രേലിയൻ ടീമിൽ ആയിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചതായി നേരത്തെ താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത് വാർത്ത ആയിരുന്നു.

രോഹിത് ശർമ്മ ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ തന്റെ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല . 2025 ലെ ഐപിഎല്ലിൽ ഇതുവരെ താളം കണ്ടെത്താൻ അദ്ദേഹത്തിന് ആയിട്ടില്ല . അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ ഒരു ബാധ്യതയായി മാറിയിരിക്കുന്നു, എന്ന് അവസാന മത്സരങ്ങൾ കാണുമ്പോൾ നമുക്ക് മനസിലാകും. മുംബൈ ഇംപാക്ട് സബ് ആയി ഉപയോഗിക്കുന്ന അദ്ദേഹത്തിന് സീസണിൽ കുറച്ച് മത്സരങ്ങളിൽ നല്ല തുടക്കം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ 30 റൺസ് പോലും നേടാൻ ആയിട്ടില്ല.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു