' ചില ഇന്ത്യൻ താരങ്ങൾ വിദേശ പര്യടനങ്ങൾക്ക് പോകുമ്പോൾ മോശമായ പ്രവർത്തികളിൽ ഏർപ്പെടാറുണ്ട്'; വെളിപ്പെടുത്തലുമായി റിവാബ ജഡേജ

ഇന്ത്യൻ താരങ്ങൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. വിദേശ പര്യടനങ്ങൾക്ക് പോകുന്ന ഇന്ത്യൻ താരങ്ങൾ അവിടെ മോശമായ പ്രവർത്തികളിൽ ഏർപ്പെടാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിവാബ.

‘ഇന്ത്യയുടെ വിദേശ പര്യടനങ്ങൾക്ക് വേണ്ടി ലണ്ടനിലും ദുബായിലും ഓസ്ട്രേലിയയിലുമെല്ലാം ജഡേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിപ്പെട്ടിട്ടുണ്ടെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട പ്രവൃത്തികളിലേക്കോ ജഡേജ തിരിഞ്ഞിട്ടില്ല. എന്നാൽ മറ്റുതാരങ്ങള്‍ അങ്ങനെയല്ല. അവരിൽ ചിലർ സദാചാര വിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതേസമയം ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയാണ് ചെയ്തിരുന്നത്. അത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണ്’, റിവാബ തുറന്നടിച്ചു.

ആരൊക്കെയാണ് മോശം പ്രവൃത്തികൾ ചെയ്തതെന്നോ എന്താണ് മോശം പ്രവര്‍ത്തിയെന്നോ റിവാബ വെളിപ്പെടുത്തിയതുമില്ല. എന്തായാലും റിവാബയുടെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Latest Stories

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം