IND VS ENG: നാളുകൾക്ക് ശേഷം കുറെ നല്ല ഷോട്ടുകൾ, അഹമ്മദാബാദിൽ വിരാട് വക ചെറുപൂരം; ഇത് ഇന്ത്യക്ക് ആവേശ വാർത്ത

വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഈ ഇന്നിങ്സിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്ക് മുന്നിൽ വിരാട് കോഹ്‌ലി ഇന്ന് ഒരു ചെറുപൂരമാണ് നടത്തിയത്. അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടി കോഹ്‌ലി തിളങ്ങിയത്. കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഉള്ള പ്രകടനം ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ ആരാധകർ ആഗ്രഹിച്ചതാണ്.

മത്സരത്തിലേക്ക് വന്നാൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. നായകൻ രോഹിത്തിനെ 1 റൺസിന് നഷ്‌ടമായ ശേഷം കോഹ്‌ലി ക്രീസിലെത്തുക ആയിരുന്നു. അവിടെ ഗില്ലുമൊത്ത് കോഹ്‌ലി മനോഹരമായ രീതിയിൽ ഇന്നിംഗ്സ് കെട്ടിപ്പൊക്കി. കഴിഞ്ഞ കുറച്ചുമത്സരങ്ങളിൽ തനിക്ക് നഷ്ടപെട്ട ആ മനോഹര താളത്തിൽ കോഹ്‌ലി ഇന്ന് കളിച്ചു.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള കോഹ്‌ലിയെ കാണാൻ സാധിച്ചു എന്നതാണ് അഹമ്മദാബാദിൽ എത്തിയ കാണികളെ സന്തോഷിപ്പിച്ച കാര്യം. തനിക്ക് ഏകദിന ടീമിൽ കളിക്കാനുള്ള കപ്പാസിറ്റി ഇനി ഇല്ല എന്ന് പറഞ്ഞവർക്ക് മുന്നിൽ മനോഹരമായ ഡ്രൈവുകളും തനത് ശൈലിയിൽ സിംഗിളുകളും ഡബിളുകളും ചേർത്ത ഇന്നിംഗ്സ് ആയിരുന്നു താരം കളിച്ചത്.

എന്തായാലും 52 റൺ എടുത്ത ശേഷം ആദിൽ റഷിദിന് ഇരയായി മടങ്ങിയപ്പോൾ വരാനിരിക്കുന്ന പൂരത്തിന് മുമ്പുള്ള സാമ്പിൾ ആരാധകർക്ക് കിട്ടി.

Latest Stories

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍

IPL 2025: ഇനി എല്ലാം ആര്‍സിബിക്ക് അനുകൂലം, കിരീടം അവര്‍ക്ക് തന്നെ, സന്തോഷം ഇരട്ടിപ്പിച്ച് പുതിയ വാര്‍ത്ത, പൊളിച്ചെന്ന് ആരാധകര്‍

അൻവർ വിഷയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി; അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ, സതീശൻ ഒറ്റയ്ക്ക് തീരുമാനം എടുക്കേണ്ടെന്ന് വിമർശനം

'അൻവർ ആദ്യം യുഡിഎഫിനും ഷൗക്കത്തിനും പിന്തുണ പ്രഖ്യാപിക്കട്ടെ, ബാക്കി ചർച്ചയിലൂടെ തീരുമാനിക്കാം'; കെ മുരളീധരൻ

IPL 2025: എല്ലാം ഞാന്‍ നോക്കിക്കോളാം, ഈ സാല കപ്പ് നമ്മളുടേതാണ്, ആര്‍സിബി ആരാധകരോട്‌ ജിതേഷ് ശര്‍മ്മ, വീഡിയോ വീണ്ടും വൈറല്‍

'എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന ഉറപ്പ് പാലിച്ചില്ല?'; മാസപ്പടി കേസിൽ കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി

സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

IPL 2025: വിരാട് ഭായി ഔട്ടായപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒരേയൊരു കാര്യം മാത്രം, അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, തുറന്നുപറഞ്ഞ് ജിതേഷ് ശര്‍മ്മ