അങ്ങനെ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായി; താരത്തിനെതിരെ വൻ ആരാധക രോക്ഷം

രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യ കണ്ടെത്തിയ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു മലയാളി താരമായ സഞ്ജു സാംസൺ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന ടി 20 പരമ്പരയിൽ തകർപ്പൻ സെഞ്ചുറികൾ നേടുകയും 2024 ടി 20 ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസും നേടിയ താരവുമായിരുന്നു അദ്ദേഹം. എന്നാൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ കാര്യങ്ങൾ വഷളായി.

ആദ്യ മത്സരത്തിൽ 26 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി വന്ന മൂന്നു മത്സരങ്ങളിൽ രണ്ടക്കം കടക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു പന്തിൽ ഒരു റൺ മാത്രം നേടി സഞ്ജു മടങ്ങി. എന്നാൽ ഇത്തവണ ജോഫ്രാ ആർച്ചറല്ല മറിച്ച് സാഖിബ് മസ്മൂദിനാണ് താരം വിക്കറ്റ് നൽകിയത്.

ഇതോടെ വൻ വിമർശനവുമായി ആരാധകരും മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ സഞ്ജു ഉടനെ തന്നെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും പടിയിറങ്ങും എന്നാണ് ആരാധകരുടെ വാദം. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ സൂര്യ കുമാർ യാദവും കൂട്ടിനുണ്ട്. അവസാനം കളിച്ച ഏഴ് ടി 20 മത്സരങ്ങളിൽ നിന്നായി 52 റൺസാണ് താരം നേടിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്ക് ആകുകയും ചെയ്തു. താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ടുമായുള്ള അവസാന ടി 20 മത്സരം ഇരു താരങ്ങളെയും സംബന്ധിച്ച് വളരെ നിർണായകമാണ്. തിരികെ ഫോമിലേക്ക് വരാനുള്ള അവസാന അവസരമാണ് അത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ