കോഹ്ലിയും രോഹിതും നേടിയ റെക്കോഡിനൊപ്പം ഇനി ഈ ഇന്ത്യൻ താരവും, എന്തൊരു പെർഫോമൻസായിരുന്നു, കയ്യടിച്ച് ആരാധകർ

ഇം​ഗ്ലണ്ട് വനിത ടീമിനെതിരായ ആദ്യ ടി20യിൽ സെഞ്ച്വറി നേടിയതോടെ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെട്ട റെക്കോഡ് ലിസ്റ്റിൽ ഇടംപിടിച്ച് സ്മൃതി മന്ദാന. ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ 62 പന്തുകളിൽ 112 റൺസാണ് സ്മൃതി നേടിയത്. 15 ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു താരം കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി 113 റൺസെടുക്കാനെ ഇം​ഗ്ലണ്ട് വനിതകൾക്കായുളളൂ.

ടി20യിലും സെഞ്ച്വറി നേടിയതോടെ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടിയിരിക്കുകയാണ് സ്മൃതി. വനിത ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റായിരിക്കുകയാണ് സ്മൃതി മന്ദാന. കൂടാതെ മൂന്ന് ഫോർമാറ്റുകളിൽ സെഞ്ച്വറി നേടിയ താരങ്ങളിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, സുരേഷ് റെയ്ന, കെഎൽ രാഹുൽ, ശുഭ്മാൻ ​ഗിൽ എന്നിവർ ഉൾപ്പെട്ട ലിസ്റ്റിലും സ്മൃതി ഇടംപിടിച്ചു.

സ്മൃതി മന്ദാനയ്ക്ക് പുറമെ ഹർലീൻ ഡിയോൾ(43), ഷെഫാലി വർമ്മ(20) എന്നിവരും ഇന്ത്യൻ ടീമിനായി സ്കോർ ചെയ്തു. ബോളിങ്ങിൽ ഇന്ത്യയ്ക്കായി നാല് വിക്കറ്റെടുത്ത് ശ്രീ ചരണിയാണ് ഇം​ഗ്ലണ്ടിനെ തകർത്തത്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ- ഇം​ഗ്ലണ്ട് വനിത ടി20യിൽ ഉളളത്. ഇം​ഗ്ലണ്ടാണ് ടി20 പരമ്പരയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ