കോച്ചിംഗ് സ്റ്റാഫിന്റെ ഏറ് പിഴച്ചു; സ്മിത്തിന് ഇംഗ്ലണ്ടിന് എതിരായ മത്സരം നഷ്ടമായി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് കളിക്കാനായില്ല. പരിശീലനത്തിനിടെ സംഭവിച്ച് പരിക്കിനെ തുടര്‍ന്നാണ് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ സ്മിത്ത് കളിക്കുമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഉറപ്പ് പറഞ്ഞിട്ടില്ല.

മത്സരത്തിനു മുമ്പുള്ള പരിശീലനത്തിനിടെ ഓസ്‌ട്രേലിയന്‍ കോച്ചിംഗ് സ്റ്റാഫിലെ ഒരാള്‍ എറിഞ്ഞ പന്ത് നെറ്റ്‌സില്‍ വെച്ച് സ്മിത്തിന്റെ തലയില്‍ തട്ടുകയായിരുന്നു. ഇതോടെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ഒന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ 19 റണ്‍സിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് 275 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി.

Cricket: Australia ease to victory over England in first ODI | The Star

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് മിച്ചല്‍ മാര്‍ഷ്(73), ഗ്ലെന്‍ മാക്സ്വെല്‍ (77), മാര്‍ക്കസ് സ്റ്റോയ്ന്സ് (43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Latest Stories

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം