ഓനേ കൊണ്ടൊന്നും പറ്റൂല്ല സാറേ, ബംഗ്ലാദേശ് ബാറ്റിംഗിനിടെ അമ്പയറിന്റെ മുന്നിൽ സിറാജിനെ ട്രോളി രോഹിത്; വീഡിയോ വൈറൽ

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം മോശം വെളിച്ചം കാരണം പെട്ടെന്ന് അവസാനിപ്പിച്ചിരുന്നു. 9 ഓവറിലധികം ബാക്കിയുള്ളപ്പോൾ ആയിരുന്നു മത്സരം നേരത്തെ അവസാനിപ്പിക്കാനുള്ള നടപടിയിലേക്ക് അമ്പയര്മാര് കടക്കുക ആയിരുന്നു.

ഇങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ, അമ്പയർമാർ ഗെയിം നടത്താൻ അനുവദിക്കുമെങ്കിലും പേസർമാരെ ആ സമയത്ത് പന്തെറിയിപ്പിക്കാൻ അനുവദിക്കാറില്ല. ഈ മാസമാദ്യം ശ്രീലങ്കയ്‌ക്കെതിരായ ഓവൽ ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസർ ക്രിസ് വോക്‌സ് വെളിച്ചക്കുറവ് കാരണം സ്പിന്നർ ആയി പന്തെറിഞ്ഞിരുന്നു.

മോശം വെളിച്ചം കാരണം അമ്പയർ കളി നിർത്തിയപ്പോഴേക്കും മുഹമ്മദ് സിറാജ് തൻ്റെ നാലാമത്തെ ഓവർ ആരംഭിച്ചതിനാൽ ചെന്നൈയിലും സ്ഥിതി സമാനമായിരുന്നു. കളി നിർത്തിയ ശേഷം അമ്പയർ റോഡ് ടക്കർ ദൃശ്യപരത പരിശോധിക്കാൻ ലൈറ്റ് മീറ്റർ പുറത്തെടുത്തു. തുടർന്ന് സഹപ്രവർത്തകനായ റിച്ചാർഡ് കെറ്റിൽബറോയും അദ്ദേഹത്തോടൊപ്പം ചേർന്നു. കളി ഇനി നടക്കാൻ വെളിച്ചം പര്യാപ്തമല്ലെന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് അമ്പയർമാരും ഒരു ചെറിയ സംഭാഷണം നടത്തി. അമ്പയർമാർ കളിക്കാരോട് മൈതാനം വിടാൻ ആവശ്യപ്പെട്ടപ്പോൾ, സ്പിന്നർമാരെ ഉപയോഗിക്കാമോ എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അവരോട് ചോദിച്ചു.

അമ്പയർമാരും രോഹിത് ശർമ്മയും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് മുഹമ്മദ് സിറാജ് രസകരമായ ഒരു നിർദ്ദേശവുമായി എത്തിയത്. സ്പിന്നർമാരെ ഉപയോഗിക്കുന്നതിനെക്കുറിച്ച് രോഹിത് അമ്പയർമാരോട് ചോദിച്ചതിന് ശേഷം മുഹമ്മദ് സിറാജ് സ്പിൻ ബൗളിംഗ് പരിശീലിക്കാൻ തുടങ്ങി. അപ്പോൾ പേസർ തൻ്റെ ക്യാപ്റ്റനോട് സ്പിൻ ബൗൾ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു.

തുടർന്ന് അമ്പയർമാർ രോഹിതിന് സ്പിന്നിൽ തുടരാനുള്ള ഓപ്ഷൻ നൽകിയെങ്കിലും ഇന്ത്യൻ നായകൻ ‘അവന് (സിറാജിന്) സ്പിൻ ബൗൾ ചെയ്യാൻ കഴിയില്ല’ എന്ന് തമാശയായി പറഞ്ഞുകൊണ്ട് നിർദ്ദേശം നിരസിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി