'മിണ്ടാതിരിക്ക് സച്ചിനെ, നീ നാവുകൊണ്ടല്ല ബാറ്റുകൊണ്ട് വേണം അവന്മാർക്കുള്ള മറുപടി കൊടുക്കാൻ'; സച്ചിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായതിനെ കുറിച്ച് രവി ശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയ ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും രവി ശാസ്ത്രിയും. ഇപ്പോഴിതാ 1992ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയുള്ള സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രവി ശാസ്ത്രി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:

” എനിക്ക് ഓർമ്മയുണ്ട്, സച്ചിന്റെ ആദ്യ പര്യടനമായിരുന്നു അത്. ഞാൻ സെഞ്ച്വറി തികച്ചതേയുള്ളൂ. സച്ചിൻ ബാറ്റ് ചെയ്യാൻ വന്നതും ഓസ്ട്രേലിയയിലെ വോ സഹോദരന്മാർ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്തുതുടങ്ങി. അപ്പോഴാണ് മൈക്ക് വിറ്റ്‌നി എന്ന താരം പന്ത്രണ്ടാമനായി മൈതാനത്തേക്ക് വന്നത്. ആ ഇന്നിങ്സിലുടനീളം അലൻ ബോർഡർ എന്നെ ബു​ദ്ധിമുട്ടിക്കുകയായിരുന്നു”

“മൈക്ക് വിറ്റ്‌നി പന്തെടുത്ത് എന്നോട് പറഞ്ഞു, ‘ക്രീസിൽ പോയി നിൽക്ക്, ഇല്ലെങ്കിൽ ഞാൻ നിന്റെ തല അടിച്ച് പൊട്ടിക്കും‘. ഞാൻ തിരിഞ്ഞുനടന്ന് പിച്ചിന് നടുവിലേക്ക് പോയി. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ‘നീ അവകാശപ്പെടുന്നതുപോലെ നിനക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ നീ ഒരിക്കലും ഓസ്ട്രേലിയയുടെ 12-ാമനായി ഇറങ്ങില്ലായിരുന്നു”

” അതിനിടയിൽ സച്ചിൻ എന്റെയടുത്ത് വന്ന് പറഞ്ഞു. ഞാനും സെഞ്ച്വറി തികയ്ക്കുന്നത് വരെ കാത്തിരിക്കൂ, അവർക്കുള്ള മറുപടി ഞാൻ കൊടുക്കും. അപ്പോൾ ഞാൻ സച്ചിനോട് പറഞ്ഞു, നീ മിണ്ടാതിരിക്കൂ. ഇപ്പോൾ നിന്റെ ബാറ്റ് സംസാരിക്കട്ടെ. ഇവന്മാരോട് ഞാൻ സംസാരിച്ചോളാം” രവി ശാസ്ത്രി പറഞ്ഞു. അന്നത്തെ മത്സരത്തിൽ സച്ചിൻ 148* റൺസും, ശാസ്ത്രി ഇരട്ട സെഞ്ചുറിയും തികച്ചിരുന്നു.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ