RCB VS PBKS: അവനാണ് ഐപിഎലിലെ എറ്റവും മികച്ച ബോളര്‍, തിരിച്ചുവരവ് ഗംഭീരമാക്കാന്‍ കെല്‍പ്പുളള താരമാണ് അവന്‍, തുറന്നുപറഞ്ഞ് ശ്രേയസ് അയ്യര്‍

മഴയ തുടര്‍ന്ന് 14 ഓവറായി ചുരുക്കിയ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെിരെ അഞ്ച് വിക്കറ്റ് ജയവുമായി ഐപിഎലില്‍ വീണ്ടും കുതിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആര്‍സിബി ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറിലാണ് പഞ്ചാബ് മറികടന്നത്. ആദ്യ ബാറ്റിങ്ങില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ ആര്‍സിബിക്കായി ടിം ഡേവിഡ് (50), ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍(23) തുടങ്ങിയവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പഞ്ചാബിന്റെ എല്ലാ ബോളര്‍മാരും തിളങ്ങിയ മത്സരത്തില്‍ ആര്‍സിബിയെ 100 റണ്‍സിന് താഴെ പിടിച്ചുകെട്ടാന്‍ അവര്‍ക്കായി. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, ചഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവരെല്ലാം രണ്ട വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ന്ന് പഞ്ചാബിനായി നേഹാല്‍ വധേരയാണ് ഫിനിഷ് നടത്തിയത്.

കൊല്‍ക്കത്തയെ ത്രില്ലിങ് മാച്ചില്‍ തോല്‍പ്പിച്ച ശേഷം തുടര്‍ച്ചയായ രണ്ടാം വിജയമാണ് ആര്‍സിബിക്കെതിരെ പഞ്ചാബ് നേടിയിരിക്കുന്നത്. മത്സരശേഷം ടൂര്‍ണമെന്റില്‍ ആദ്യമായി പ്രധാന ബോളറായ യൂസവേന്ദ്ര ചഹലിനെ കുറിച്ച് പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മനസുതുറന്നിരുന്നു.ഐപിഎല്‍ ചരിത്രത്തിലെ എറ്റവും മികച്ച ബോളറാണ് ചഹലെന്നാണ് ശ്രേയസ് പറഞ്ഞത്. “ചഹലുമായി ഞാന്‍ വ്യക്തിപരമായി സംസാരിച്ചിരുന്നു. തിരിച്ചുവരവിനുളള കഴിവ് അദ്ദേഹത്തിനുണ്ട്. ഐപിഎലിലെ ഇതുവരെയുളള എറ്റവും മികച്ച ബോളറായിരിക്കാം അദ്ദേഹം. വിക്കറ്റിനെ ആശ്രയിച്ചിരിക്കും.

വൈവിധ്യം ജീവിതത്തിന്റെ സുഗന്ധദ്രവ്യമാണ്. എല്ലാത്തരും കളികളും അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. മത്സരത്തില്‍ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. സഹജമായ നീക്കങ്ങള്‍ നടത്തി. മാര്‍ക്കോയ്ക്ക് ബൗണ്‍സ് പുറത്തെടുക്കാന്‍ കഴിഞ്ഞു. ബാക്കിയുളള ബോളര്‍മാര്‍ അദ്ദേഹത്തെ സഹായിച്ചു. സത്യം പറഞ്ഞാല്‍, ഇതെല്ലാം വര്‍ക്ക് ആവുമെന്ന്‌ എനിക്കറിയില്ലായിരുന്നു. ബോളര്‍മാര്‍ നന്നായി പൊരുത്തപ്പെട്ടു. ഒരു പേസറുടെ പന്തില്‍ ഒരു സിക്‌സ് പോലും നിലത്തുവീണത് ഞാന്‍ കണ്ടില്ല. നെഹാല്‍ ഇന്ന് അവന്റെ സമീപനത്തില്‍ മികച്ചതായിരുന്നു, ശ്രേയസ് അയ്യര്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനിടെ കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി