IND vs NZ: ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത, ടീമിന് കരുത്താകാൻ അവൻ മടങ്ങിയെത്തുന്നു

സൂപ്പർ ബാറ്റർ ശ്രേയസ് അയ്യർക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. ഇതോടെ ജനുവരി 11 ന് വഡോദരയിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പായി.

ജനുവരി 3 ന് പ്രഖ്യാപിച്ച ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പങ്കാളിത്തം മെഡിക്കൽ ക്ലിയറൻസിന് വിധേയമായിരുന്നു. 2025 ഒക്ടോബർ അവസാനം സിഡ്നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ശേഷം താരം കളത്തിന് പുറത്തായിരുന്നു.

ജനുവരി 6 ന് മത്സര ക്രിക്കറ്റിലേക്ക് അയ്യർ തിരിച്ചെത്തി. 2025-26 ലെ വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ മുംബൈയെ നയിച്ചു. മത്സരത്തിൽ 53 പന്തിൽ നിന്ന് 82 റൺസ് നേടി താരം തന്റെ തിരിച്ചവരവ് അറിയിച്ചു.

ഏകദിന പരമ്പരയിൽ കളിക്കാൻ സിഒഇ ഇപ്പോൾ അയ്യർക്ക് ഗ്രീൻ സിഗ്നൽ നൽകിയിട്ടുണ്ട്. അയ്യറുടെ പുനരധിവാസം വിജയകരമായി പൂർത്തിയാക്കിയതായി സിഒഇ മേധാവി വിവിഎസ് ലക്ഷ്മൺ ചീഫ് സെലക്ടർ അജിത് അഗാർക്കറെ ഇമെയിൽ വഴി അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വഡോദരയിൽ പരമ്പരയിലെ ആദ്യ മത്സരം നടക്കുമ്പോൾ, ശേഷിക്കുന്ന മത്സരങ്ങൾ ജനുവരി 14 ന് രാജ്കോട്ടിലും ജനുവരി 18 ന് ഇൻഡോറിലും നടക്കും.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി