മയക്കുമരുന്നുമായി ലങ്കന്‍ സൂപ്പര്‍ താരം പിടിയില്‍, ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

മയക്കുമരുന്ന് കൈവശം വെച്ചതിന് ശ്രീലങ്കന്‍ യുവ പേസ് ബൗളര്‍ ഷെഹാന്‍ മധുശങ്ക പൊലീസ് പിടിയില്‍. ഹെറോയിന്‍ കൈവശം വെച്ചതിനാണ് മധുശങ്കയെ ലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവ താരത്തിന്റെ കാറില്‍ നിന്ന് രണ്ട് ഗ്രാം മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരം അറസ്റ്റിലാവുന്നത്.

കോവിഡ് 19- ന്‍റെ പശ്ചാത്തലത്തില്‍ പനാലിയില്‍ ലങ്കന്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ക്രിക്കറ്റ് താരം പിടിയിലായത്. രണ്ടാഴ്ച്ചത്തെ കസ്റ്റഡിയിലാണ് മധുശങ്ക ഇപ്പോള്‍.

ഏകദിന അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരമാണ് മധുശങ്ക. 2018-ല്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു മധുശങ്കയുടെ സ്വപ്‌ന സമാനമായ അരങ്ങേറ്റം. 26 റണ്‍സ് വഴങ്ങിയാണ് അന്ന് താരം ഹാട്രിക്ക് സ്വന്തമാക്കിയത. മുര്‍ത്തസ, റൂബല്‍ ഹസന്‍, മഹ്മുദുളള എന്നിവരുടെ വിക്കറ്റാണ് താരം തുടര്‍ച്ചയായി വീഴ്ത്തിയത്.

ഏകദിനത്തിന് പുറമെ രണ്ട് ടി20യും അദ്ദേഹം കളിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റും ടി20യില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ടീമില്‍ അവസരം കിട്ടിയിട്ടില്ല.

Latest Stories

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തെറ്റ് ചെയ്യുകയാണ്'