'മത്സര ശേഷം വിരാട് കോഹ്‌ലി ചെയ്ത പ്രവൃത്തി ഒരിക്കലും ഷകിബ് അൽ ഹസൻ മറക്കില്ല'; കാൺപൂരിൽ നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ

അന്താരാഷ്ട്ര ടെസ്റ്റ്, ടി-20 ഫോർമാറ്റുകളിൽ നിന്ന് ഷകിബ് അൽ ഹസൻ ദിവസങ്ങൾക്ക് മുൻപാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുമായുള്ള രണ്ട് ടെസ്റ്റ് പരമ്പരകളും ബംഗ്ലാദേശ് തോൽവി ഏറ്റുവാങ്ങിയിരുന്നു. കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിൽ അവരുടെ പദ്ധതികളെ തകർത്തത് ഇന്ത്യയുടെ ബോളിങ് യൂണിറ്റ് ആയിരുന്നു.

മത്സരശേഷം ഷകിബ് അൽ ഹസന് വിരാട് കോഹ്ലി തന്റെ ബാറ്റ് ഒപ്പു വെച്ച് സമ്മാനമായി നൽകി. ഈ കാഴ്ച ആരാധകർക്കും മത്സരം കാണാൻ വന്ന കാണികൾക്കും സന്തോഷം പകരുന്ന നിമിഷങ്ങളിൽ ഒന്നായി മാറി. കളിക്കളത്തിൽ വെച്ച് അവർ ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മത്സര ശേഷം തങ്ങളുടെ സൗഹൃദത്തിന് കേട് വരാതെ സൂക്ഷിക്കാറുണ്ട്.

ഇപ്പോൾ നടന്ന സീരീസിൽ ബംഗ്ലാദേശിന് വേണ്ടി ഷാകിബ് തകർപ്പൻ ബോളിങ് പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ അദ്ദേഹം നാല് വിക്കറ്റുകൾ നേടി. എന്നാൽ ബാറ്റിംഗിൽ അദ്ദേഹത്തിന് വേണ്ട പോലെ തിളങ്ങാൻ സാധിച്ചില്ല.

ഒക്ടോബർ ആറാം തിയതി മുതലാണ് ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. അതിന്‌ ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒക്ടോബർ 16 തിയതി മുതലാണ് ന്യുസിലാൻഡ് പര്യടനം ആരംഭിക്കുന്നത്.

Latest Stories

'എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവർക്കും കേട്ടവർക്കും അറിയാം'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി താരാ ടോജോ അലക്സ്

'രാഹുൽ നിരപരാധിത്വം തെളിയിക്കട്ടെ'; ആരോപണങ്ങളിൽ വ്യക്തത വരാതെ തുടർ നടപടി ഇല്ലെന്ന് എഐസിസി, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് നേതൃത്വം

വാക്കിന് വിലയില്ലാത്ത ഗംഭീറിനെ ചവിട്ടി പുറത്താക്കണം: മനോജ് തിവാരി

മറ്റൊരു മലയാളി താരവും ഇന്ത്യക്കായി ഉടൻ കളിക്കും: സഞ്ജു സാംസൺ

കൊച്ചിയില്‍ മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍