'മുംബൈയ്‌ക്കെതിരെ ഇത് അത്ര എളുപ്പമല്ല'; അസ്ഹറുദ്ദീനെ പ്രശംസിച്ച് സെവാഗ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാസര്‍ഗോഡുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മുംബൈയ്ക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയിരിക്കുകയാണ് കേരളം. അസ്ഹറുദ്ദീന്റെ മിന്നും പ്രകടനം മലയാളക്കരയ്ക്ക് അഭിമാന മുഹൂര്‍ത്തമായിരിക്കുകയാണ്. അസ്ഹറുദ്ദീനെ പ്രശംസിച്ച് സീനിയര്‍ താരങ്ങളടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്.

“വളരെ മനോഹരമായ ഇന്നിംഗ്സ്. മുംബൈക്കെതിരേ ഇത്തരത്തില്‍ സ്‌കോര്‍ നേടുന്നത് മികച്ച ശ്രമത്തിന്റെ ഫലമാണ്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി കളി പൂര്‍ത്തിയാക്കി. ഈ ഇന്നിംഗ്സ് ഏറെ അസ്വദിച്ചു” സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ശക്തരായ മുംബൈയ്‌ക്കെതിരെ കേരളത്തിന് ജയം അനായാസമാക്കിയത്. 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്സും സഹിതം 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നു. 20 പന്തില്‍നിന്ന് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്.

Syed Mushtaq Ali Trophy: Kerala

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിംഗില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്