'സഞ്ജു, വാട്ട് എ പ്ലെസന്റ് സർപ്രൈസ്'; ദുബായിൽ അവധി ആഘോഷിച്ച് ലോകകപ്പ് ജേതാക്കൾ; വീഡിയോ വൈറൽ

ഇന്ത്യക്ക് വേണ്ടി കുപ്പായം അണിഞ്ഞ് ഐസിസി ടി-20 ലോകകപ്പ് ട്രോഫികൾ നേടി കൊടുത്ത താരങ്ങളായ സഞ്ജു സംസന്റെയും, എസ് ശ്രീശാന്തിന്റെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ഇരുവരും അവധി ആഘോഷിക്കാൻ ഇപ്പോൾ ദുബായിലാണ് ഉള്ളത്.

ദൂരെ നിന്ന് അടുത്തേക്ക് വരുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ശ്രീശാന്താണ് മൊബൈലിൽ പകർത്തിയത്. സഞ്ജുവിനെ കണ്ടപ്പോൾ തന്നെ ശ്രീശാന്ത് പറഞ്ഞു ‘നോക്കൂ, ഇതാരാണെന്ന് നോക്കൂ, സാക്ഷാൽ സഞ്ജു സാംസൺ. സഞ്ജു, സഞ്ജു, സഞ്ജു (അടുത്തുള്ള സുഹൃത്തിനെ പരിചയപ്പെടുന്നു) സഞ്ജു, സഞ്ജു… എന്താ ഇവിടെ സഞ്ജു?’ ഇതാണ് ശ്രീശാന്ത് ചോദിച്ചത്.

“ചേട്ടൻ വിളിച്ചിട്ടാണ് ഞാൻ വന്നത്” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അതിന് ശേഷം ഫോൺ സെൽഫി മോഡിലേക്ക് മാറ്റിയ ശേഷം സഞ്ജു ശ്രീശാന്തിന്റെ പിന്നിൽ നിന്ന് സന്തോഷം പ്രകടിപ്പിക്കുന്നതും, വീഡിയോയ്ക്ക് പോസ് ചെയ്യുകയും ചെയ്തത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

എസ് ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോയിലെ ക്യാപ്‌ഷൻ ഇങ്ങനെ:

‘സഞ്ജു, ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിനക്കൊപ്പം ഉണ്ടാകട്ടെ. ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുക. നിങ്ങളുടെ സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാന്‍ കഴിയട്ടേ. ഇനിയും വളരുക, തിളങ്ങുക, എല്ലാവരേയും ഉത്തേജിപ്പിക്കുന്നത് തുടരുക. ആകാശം ഒരു അതിരല്ല’ ഇതാണ് ശ്രീശാന്ത് വിഡിയോയിൽ കുറിച്ച വാക്കുകൾ.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'