സഞ്ജു ആ താരത്തിന് പകരം ടീമിൽ എത്തണം, അവിടെ അവന്റെ പ്രാധാന്യം ഇന്ത്യയെ രക്ഷിക്കും; ശ്രീശാന്ത് പറയുന്നത് ഇങ്ങനെ

ടി20 ലോകകപ്പിൽ ശിവം ദുബെയ്‌ക്ക് പകരം സഞ്ജു സാംസണെ കളത്തിലിറക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യവുമായി എസ് ശ്രീശാന്ത് രംഗത്ത്. ടൂർണമെൻ്റിൽ ഇതുവരെ ഒരു ഒറ്റ ഓവർ മാത്രമാണ് ദുബെ എറിഞ്ഞത്. താരം കൂടുതൽ ബൗൾ ചെയ്യുന്നില്ലെങ്കിൽ അദ്ദേഹത്തിന് പകരമായി സഞ്ജു തന്നെ എത്തണം എന്നാണ് മുൻ താരം പറയുന്നത്.

ന്യൂയോർക്കിലെ നസാവു കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിൽ ബൗളർമാർക്ക് ലഭിച്ച സഹായം കാരണം റൺ സ്‌കോറിംഗ് ബുദ്ധിമുട്ട് ആയി മാറിയിരുന്നു. വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കഠിനമായ സാഹചര്യങ്ങൾ നേരിടുകയാണെങ്കിൽ, തകർച്ചയെ തടയുന്ന കളിക്കാരനാകാൻ സാംസണാകുമെന്ന് ശ്രീശാന്ത് കരുതുന്നു.

സഞ്ജു സാംസണെ കുറിച്ച് ശ്രീശാന്ത് ഫസ്റ്റ്പോസ്റ്റിനോട് പറഞ്ഞത് ഇങ്ങനെ:

“അദ്ദേഹത്തിന് (ശിവം) ദുബൈയുടെ പകരം മധ്യനിരയിൽ ഇറങ്ങണം എന്നാണ് ഞാൻ പറയുന്നത്. ദുബൈ പന്തെറിയുന്നില്ലെങ്കിൽ സഞ്ജു തന്നെ ഇറങ്ങണം എന്ന അഭിപ്രായമാണ് ഞാൻ പറയുന്നത്. കാരണം അവൻ എല്ലായ്പ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു, മാത്രമല്ല അയാൾക്ക് നല്ല രീതിയിൽ തന്റെ റോൾ ചെയ്യാനാകും.”

“ന്യൂയോർക്കിലോ ബാർബഡോസിലോ മറ്റെവിടെയെങ്കിലുമോ വിക്കറ്റുകൾ വീഴുമ്പോൾ, മൂന്നോ നാലോ വിക്കറ്റുകൾ നേരത്തെ പോയാൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെപ്പോലെ ആങ്കർ റോൾ കളിക്കാനും ആ താരങ്ങൾക്ക് ഒപ്പം കളിക്കാനും കഴിയുന്ന ഒരാളാകാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നു. ”

അതേസമയം ടീം മാനേജ്‌മെൻ്റ് തൽക്കാലം ശിവം ദുബെയ്‌ക്കൊപ്പം ഉറച്ചുനിൽക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചും താരം നിർണായകമായ 31*(35) സ്‌കോർ ചെയ്‌തതിന് ശേഷം ഇന്ത്യയെ യുഎസ്എയെ ഏഴ് വിക്കറ്റിന് തോൽപ്പിക്കാൻ സഹായിച്ചു. കരീബിയൻ സാഹചര്യങ്ങളിൽ ദുബൈയുടെ സ്പിൻ-ഹിറ്റിംഗ് കഴിവും ഉപയോഗപ്രദമാകും എന്നും കരുതി ബിസിസിഐ അദ്ദേഹത്തിന് അവസരം നൽകിയേക്കാം.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'