അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകും എന്ന് സൂചന. താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് അധികൃതർ ചർച്ചകൾ തുടങ്ങി, കൂടാതെ താന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്നു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സൂചന സഞ്ജു നൽകി.
സഞ്ജു സാംസൺ പകരം ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിനെ വിട്ടു നൽകാനായിരിക്കും ചെന്നൈ തീരുമാനിക്കുക. ഔദ്യോഗീകമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കും. ഈ വർഷം നടന്ന ഐപിഎലിൽ കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ അശ്വിന് സാധിച്ചില്ല.
സഞ്ജു ചെന്നൈയിലേക്ക് പോയാൽ നായകന്റെ റോളിൽ അദ്ദേഹത്തെ കാണാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈ നായകനായി ഋതുരാജ് ഗെയ്ക്‌വാദ് തന്നെ തുടരും. വൈസ് ക്യാപ്റ്റന്റെ റോളിലായിരിക്കും സഞ്ജു ടീമിൽ ഉണ്ടാവുക.