ടീമിലേക്കുള്ള തിരിച്ചുവരവ്; എന്‍.സി.എയോടു നോ പറഞ്ഞ് സഞ്ജു സാംസണ്‍, പ്ലാന്‍ ഇങ്ങനെ

പരിക്കിനെ തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാര്‌റര്‍ സംഞ്ജു സാംസണ്‍. ഇനി ഫിറ്റ്‌നസ് വീണ്ടെടുത്ത് ബിസിസിഐയുടെ പച്ചക്കൊടിയ്ക്കായി കാത്തിരിക്കുകയാണ് സഞ്ജുവിന് മുന്നിലുള്ള വഴി. താരങ്ങള്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ബിസിസിഐ നിര്‍ദേശ പ്രകാരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി (എന്‍സിഎ) അവിടെ വച്ചാണ് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ശ്രമിക്കാറാണ് രീതി. പക്ഷെ ഇതു വേണ്ടെന്നുവെച്ചിരിക്കുകയാണ് സഞ്ജു.

സ്വന്തം ഫിസിയോക്കൊപ്പം തന്നെ ഫിറ്റ്നസ് തിരിച്ചുപിടിക്കാന്‍ താരം ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ലളിത് കാളിദാസണ് ഇതു സംബന്ധിച്ച നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സഞ്ജുവന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം അദ്ദേഹം പങ്കുവച്ചത്.

കൊച്ചിയില്‍ തന്റെ പേഴ്സണല്‍ ഫിസിയോക്കൊപ്പം സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ബിസിസിഐയില്‍ നിന്നുള്ള ക്ലിയറന്‍സിനു വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്. രഞ്ജി ട്രോഫിയുടെ നോക്കൗട്ടിലേക്കു കേരളം യോഗ്യത നേടിയാല്‍ സഞ്ജു ഉടനെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നും ലളിത് ട്വീറ്റ് ചെയ്തു.

ക്രിക്കറ്റിലേക്കുള്ള സഞ്ജവിന്റെ തിരിച്ചുവരവ് രഞ്ജി ട്രോഫിയില്‍ കേരള ടീമിനൊപ്പമായിരിക്കും. ടൂര്‍ണമെന്റില്‍ കേരളം നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെടുത്താല്‍ ടീമിനെ നയിക്കുന്നത് അദ്ദേഹമായിരിക്കും. ഓസീസിനെതിരായ ഏകദിന പരമ്പരയാണ് ഇനി നാഷണല്‍ ടീമിലേക്ക് വിളിയെത്താനുള്ള അവസരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാദ്ധ്യത കുറവാണ്.

Latest Stories

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ