സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി; വിമര്‍ശനം

വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണെ നീക്കിയാണ് സച്ചിന്‍ ബേബിയെ നായകനാക്കിയത്. വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം മിന്നുംപ്രകടനം പുറത്തെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

അതേസമയം സഞ്ജുവിനെ നായകസ്ഥാനത്തു നിന്ന് നീക്കിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ രംഗത്തു വന്നു. അല്‍പ്പത്തരം നാശത്തിനാണെന്നാണ് തരൂര്‍ പറഞ്ഞത്. സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെ വിമര്‍ശിച്ചതിനൊപ്പം, ബേസില്‍ തമ്പി, കെ എം ആസിഫ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താതെ വിട്ടതിനേയും തരൂര്‍ ചോദ്യം ചെയ്യുന്നു.

ഈ മാസം 20 മുതല്‍ ആറ് വേദികളിലായാണ് വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 6 ടീമുകള്‍ വീതം ഉള്‍പ്പെട്ട 5 എലീറ്റ് ഗ്രൂപ്പുകളും 8 ടീമുകള്‍ ഉള്‍പ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങള്‍. എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളം.

എസ് ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, രോഹന്‍ എസ് കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ് മിഥുന്‍, എം ഡി നിധീഷ് തുടങ്ങിയവര്‍ ടീമിലുണ്ട്.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍