സഞ്ജു സാംസണെ ഇന്ത്യ തഴയുന്നതിനെതിരേ വിമര്‍ശനം ശക്തമാകുമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യന്‍ മുന്‍ താരം ഹേമങ് ബദാനി. അധിക ബോളറെ വേണമെന്ന് പറഞ്ഞ് സഞ്ജുവിനെ ഒഴിവാക്കാനാവില്ലെന്നും മാന്യമായ പ്രകടനം അവന്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും ബദാനി പറഞ്ഞു.
ഒരു മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കി തൊട്ടടുത്ത മത്സരത്തില്‍ ഒഴിവാക്കുന്ന രീതി മാറണം. സ്ഥിരമായി അവസരം നല്‍കി സ്ഥിരമായി റണ്‍സടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് വേണ്ടത്. അധിക ബൗളറെ വേണമെന്ന് പറഞ്ഞ് സഞ്ജുവിനെ ഒഴിവാക്കാനാവില്ല.
മാന്യമായ പ്രകടനം അവന്‍ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വൈകാരികമായൊരു ബന്ധവും അവനോടുണ്ട്. 11 ഏകദിനത്തില്‍ നിന്ന് 600ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും അവസരം ലഭിക്കാതിരിക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. മറ്റുള്ളവരെപ്പോലെ തന്നെ സഞ്ജുവും അവസരം അര്‍ഹിക്കുന്നു- ബദാനി പറഞ്ഞു.
ഇന്ത്യയ്ക്കായി ഇതുവരെ ഇതുവരെ 11 ഏകദിനവും 16 ടി20യും മാത്രമാണ് സഞ്ജു കളിച്ചത്. 11 ഏകദിനത്തില്‍ നിന്ന് 330 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ച്വറി ഇതിലുള്‍പ്പെടും. ശരാശരി 66ഉും സ്ട്രൈക്കറേറ്റ് 104ന് മുകളിലുമാണ്. ടി20യില്‍ 21.14 ശരാശരിയിലും 135.15 സ്ട്രൈക്കറേറ്റിലും 296 റണ്‍സാണ് സഞ്ജു ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്.