'സഞ്ജു അല്ലെങ്കിൽ അഭിഷേക് പുറത്തിരിക്കണം, എന്നിട്ട് വൈഭവിന് അവസരം കൊടുക്കണം'; നിർദേശവുമായി സുനിൽ ഗവാസ്കർ

ഇന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് യുവ താരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി. ഇപ്പോഴിതാ സൂര്യവംശിക്ക് പ്ലേയിങ് ഇലവനില്‍ നിര്‍ബന്ധമായും ഇടംനല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഓപ്പണര്‍മാരായി സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മ സഖ്യമുണ്ടെങ്കിലും വൈഭവിനെ കളിപ്പിക്കാന്‍ വൈകരുതെന്നാണ് ഗാവസ്‌കറുടെ നിലപാട്.

ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വൈഭവും ഇടം പിടിച്ചിരുന്നു. ഐപിഎലില്‍ തകര്‍ത്തുകളിച്ച താരം 776 റണ്‍സുമായി ഓറഞ്ച് ക്യാപ് വിജയിച്ചതോടെയാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഉള്‍പ്പടെ മികച്ച ഫോമിലായതിനാല്‍ എവിടെ അദ്ദേഹത്തെ കളിപ്പിക്കും എന്നതാണ് നേരിടുന്ന വെല്ലുവിളി.

‘ഞാനായിരുന്നെങ്കില്‍ അയര്‍ലന്‍ഡിനെതിരെ വൈഭവിനെ ഉറപ്പായും കളിപ്പിക്കും. അദ്ദേഹത്തിന്റെ കളി കാണാന്‍ എനിക്ക് താല്‍പര്യമുണ്ട്. സഞ്ജു സാംസണിനോ, അഭിഷേക് ശര്‍മയ്‌ക്കോ പകരം വൈഭവിന് അവസരം കൊടുത്തു നോക്കണം. ഒരു മത്സരത്തില്‍ ചിലപ്പോള്‍ സഞ്ജു പുറത്തിരിക്കാം. അല്ലെങ്കില്‍ അഭിഷേക് ശര്‍മ പുറത്തിരിക്കാം..’ -ഗാവസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

Latest Stories

കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്; ഹാർദിക്കിനെയും മുംബൈ ഇന്ത്യൻസിനെയും അൺഫോളോ ചെയ്ത് താരം

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ

'നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു നടൻ ഷർട്ട് ഇടാത്ത ചിത്രം അയച്ചു തന്നു, സംഗീതലോകത്ത് പ്രശസ്‌തനായ ഒരു വ്യക്‌തി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു'; ഇൻഡസ്ട്രിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രഞ്ജിനി ഹരിദാസ്

ജനസംഖ്യാ സ്ഥിരതയിലേക്കുള്ള ഇന്ത്യയുടെ യാത്ര: ജനനനിരക്കിലെ ചരിത്രപരമായ ഇടിവും പുതിയ വികസന പ്രതിസന്ധികളും

സിബിഎസ്ഇ മൂല്യനിർണയം; കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

കാഫിർ സ്ക്രീൻഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും, നടപടിക്രമങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

'മരണ വീട്ടിൽ വരുന്നത് തന്നെ സെൽഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി