സഞ്ജുവൊക്കെ അവന്റെ മുന്നിൽ ഒന്നുമല്ല, എല്ലാ വിക്കറ്റ് കീപ്പറുമാരെക്കാളും അവൻ മുന്നിലാണ്; യുവതാരത്തെ പുകഴ്ത്തി സുനിൽ ജോഷി

ഇന്ത്യൻ പ്രീമിയർ ലീഗിലെയും (ഐ‌പി‌എൽ) ആഭ്യന്തര ക്രിക്കറ്റിലെയും പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുൻ സെലക്ടർ സുനിൽ ജോഷി വിക്കറ്റ് കീപ്പർ-ബാറ്റർ ജിതേഷ് ശർമ്മയെ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുത്തതിനെ ന്യായീകരിച്ചു. പഞ്ചാബ് കിംഗ്‌സിനായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 165.97 സ്‌ട്രൈക്ക് റേറ്റിലും 26.56 ശരാശരിയിലും 239 റൺസാണ് 29കാരൻ നേടിയത്.

ഇന്ത്യൻ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്നതിനിടയിൽ, പിബികെഎസിന്റെ സ്പിൻ ബൗളിംഗ് പരിശീലകനായി സേവനമനുഷ്ഠിക്കുന്ന ജോഷി, മറ്റ് വിക്കറ്റ് കീപ്പറുമാരെക്കാൾ വളരെ മുന്നിലാണ് ജിതേഷിന്റെ സ്ഥാനം എന്നും പറഞ്ഞു.

“ജിതേഷ് വളരെ മികച്ചവനാണ്. അദ്ദേഹത്തിന്റെ നിലവാരം സഞ്ജുവിനേക്കാൾ മികച്ചതാണ്. കഴിഞ്ഞ 18 മാസങ്ങളിൽ അദ്ദേഹം ആഭ്യന്തര, ഐപിഎൽ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, അതാണ് അദ്ദേഹം മുന്നിൽ നിൽക്കുന്നത്. ” ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ച് ജോഷി പറഞ്ഞു.

“കഴിഞ്ഞ ടി20 പരമ്പരയിൽ ജിതേഷ് നേരത്തെ തന്നെ ടീമിലുണ്ടായിരുന്നു. കിട്ടുന്ന അവസരത്തിൽ നല്ല പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

അന്ന് റൊണാൾഡോയുടെ ഗോളിലൂടെ ഞങ്ങളെ ചതിച്ചു, ഇന്ന് സൗകര്യങ്ങൾ ഉണ്ടായിട്ടും റഫറി വീണ്ടും പണി തന്നു; മാഡ്രിഡിൽ സംഭവിച്ചതിനെക്കുറിച്ച് തോമസ് മുള്ളർ

ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് പുറത്തെടുത്തത്; മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ നില്‍ക്കുന്നു; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

കോഴിക്കോട് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഞാൻ ആരാധിക്കുന്നത് രോഹിത്തിനെയോ സച്ചിനെയോ കോഹ്‍ലിയെയോ അല്ല, ബഹുമാനം നൽകുന്നത് ആ ഇന്ത്യൻ താരത്തിന് മാത്രം; തുറന്നടിച്ച് പാറ്റ് കമ്മിൻസ്

ഷാംപൂ കുപ്പി കാലിയാകുമ്പോള്‍ വെള്ളം ഒഴിച്ച് ഉപയോഗിക്കും.. പ്രമോഷന് ഡ്രസ് തിരയാന്‍ സമയമെടുക്കും, അതിനാല്‍ തോന്നുന്നത് ഇടും: വിജയ് ദേവരകൊണ്ട

ബൂത്തില്‍ പോലും സ്വന്തം ചിഹ്നം കാണിക്കാന്‍ സാധിക്കുന്നു; കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മരവിപ്പിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്: അനശ്വര രാജൻ

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി