സഞ്ജു കൊള്ളാം, പക്ഷേ ഇന്ത്യന്‍ ടീമിലെത്താന്‍ ചെറിയ പ്രകടനമൊന്നും കാഴ്ചവെച്ചാല്‍ പോരാ; തുറന്നടിച്ച് മുന്‍ താരം

ഐപിഎല്‍ സീസണിലെ തരക്കേടില്ലാത്ത പ്രകടനം പോലും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണെ സഹായിക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം മനോജ് തിവാരി. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 600ന് മുകളില്‍ റണ്‍സെങ്കിലും സഞ്ജു സാംസണ്‍ നേടിയേ തീരൂവെന്നും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെത്താന്‍ മതിയാകാതെ 400-500 റണ്‍സൊന്നും വരുമെന്നും താരം നിരീക്ഷിച്ചു.

600ന് മുകളില്‍ റണ്‍സെങ്കിലും ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സാംസണ്‍ തീര്‍ച്ചയായും നേടിയേ തീരൂ. കാരണം ഐപിഎല്ലിനു ശേഷം ഒരുപാട് ടൂര്‍ണമെന്റുകളൊന്നും ഇനി നടക്കാനിരിക്കുന്നില്ല. അതുകൊണ്ടു തന്നെ സഞ്ജുവിന് ദേശീയ ടീമില്‍ അവസരം ലഭിക്കുമോ, ഇല്ലയോയെന്നു നമുക്കറിയില്ല. അതുകൊണ്ടു തന്നെ നിലവില്‍ സഞ്ജുവിന്റെ പക്കലുള്ളത് ഐപിഎല്ലിലെ 14 മല്‍സരങ്ങളാണ്. റോയല്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടിയാല്‍ മാത്രമേ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയുള്ളൂ.

ഒരു ദീര്‍ഘകാല ലക്ഷ്യത്തോടെയായിരിക്കണം സഞ്ജു സാംസണ്‍ കളിക്കേണ്ടത്. ഒരു സമയത്തു ഒരു മല്‍സരമെന്ന നിലയില്‍ അദ്ദേഹം പരിഗണിക്കുകയും വേണം. റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാതെ വരുമ്പോള്‍ അത് ഏറെ നിരാശപ്പെടുത്തും. അതോടൊപ്പം തനിക്കു പകരം ടീമില്‍ കളിക്കുന്നയാള്‍ പെര്‍ഫോം ചെയ്യാതിരിക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയായിരിക്കും ഉണ്ടാവുക. അത്തരമൊരു ഘട്ടത്തില്‍ മനസ്സിനെ സ്വയം നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

സഞ്ജു വളരെ സ്പെഷ്യലായിട്ടുള്ള പ്ലെയറാണ്. സഞ്ജുവുമായി എനിക്കു വളരെയധികം കണക്ട് ചെയ്യാന്‍ സാധിക്കും. കാരണം ഞാനും അതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ള താരമാണ്. സഞ്ജുവിന്റെ മാനസികാവസ്ഥ എനിക്കു ശരിക്കും മനസ്സിലാവും. ഏഴു വര്‍ഷത്തിനിടെ വെറും ഏഴു ഏകദിനങ്ങളിലും ഒരു ടി20യിലും മാത്രമാണ് എനിക്കു കളിക്കാന്‍ അവസരം ലഭിച്ചത്- തിവാരി പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ