വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു, പക്ഷേ ആരും അവനെ കുറിച്ച് പറഞ്ഞില്ല; പരാതിയുമായി മഞ്ജരേക്കര്‍

ശ്രീലങ്കയ്ക്ക് പിന്നാലെ നാട്ടില്‍ പോരിനെത്തിയ കിവീസിനെയും പരാജിതരാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്നലെ ഇന്‍ഡോറില്‍ നേടിയ 90 റണ്‍സിന്റെ വിജയം കിവീസ് വധം പൂര്‍ണ്ണമാക്കി. ഇപ്പോഴിതാ ടീമിന്റെ വിജയത്തില്‍ നിര്‍മായക പങ്കുവഹിച്ച ഒരു താരത്തെ ആരും എടുത്തികാട്ടിയില്ല എന്ന വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് വേണ്ടവിധം ആരും പ്രശംസിച്ചെന്ന് മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സിറാജിനെക്കുറിച്ച് മല്‍സരശേഷം ആരും ഒന്നും പറഞ്ഞതായി കണ്ടില്ല. ഇത് എന്നെ അദ്ഭുതപ്പെടുത്തി. വളരെയേറെ പ്രതീക്ഷ നല്‍കുകയും, അതിശയിപ്പിക്കുന്ന തരത്തില്‍ വളരുകയും ചെയ്യുന്ന ഒരു താരമുണ്ടെങ്കില്‍ അതു സിറാജാണ്.

ഞാന്‍ ഇക്കാര്യം പല തവണ പറഞ്ഞിട്ടുമുള്ളതാണ്. ഒരു കംപ്ലീറ്റ് സീം ബോളറായിട്ടാണ് ഈയൊരു സന്ദര്‍ഭത്തില്‍ സിറാജ് കാണപ്പെടുന്നത്. ഏകദിനത്തില്‍ മാത്രമല്ല, ടി20, ടെസ്റ്റ് എന്നിവയിലും മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവയ്ക്കുന്നത്.

ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി ഈ പരമ്പരയില്‍ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമടിച്ചു. പക്ഷെ ലോകത്തിലെ ഏറ്റവും കടുപ്പമേറിയ എതിരാളികള്‍ക്കെതിരേ, വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ ഇന്ത്യയുടെ കണ്ടെത്തലെന്നു പറയാവുന്നത് മുഹമ്മദ് സിറാജാണ്. ഇന്ത്യക്കു ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ അവന്‍ അവിടെയുണ്ടാവും- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

Latest Stories

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്