അവൻ ഇപ്പോൾ പഴയതുപോലെയല്ല, ടീമിന് ഒരു ഉപകാരവുമില്ല, ഉടനെ പുറത്താക്കണം, വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ തിളങ്ങാതിരുന്ന രവീന്ദ്ര ജഡേജയെ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനമാണ് ടീമിലെ ഓൾറൗണ്ടറായ ജഡേജ കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 11ഉം, രണ്ടാം ഇന്നിങ്സിൽ 25 റൺസും മാത്രമെടുത്ത ജഡേജ രണ്ടിന്നിങ്ങ്സുകളിൽ നിന്നായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മൂന്ന്-നാല് വർഷം മുൻപുളള രവീന്ദ്ര ജഡേജയെ അല്ല ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നാണ് സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്.

“രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവിനും പക​രം ജഡേജയെ ഇന്ത്യ തിരഞ്ഞെടുത്തതിന് കാരണം അദ്ദേഹത്തിന്റെ ബാറ്റിങ് കൊണ്ടായിരുന്നു. എന്റെ അഭിപ്രായത്തിൽ 3-4 വർഷം മുൻപുളള ജഡേജയല്ല ഇപ്പോഴുളളത്. അതിനാൽ ഇതിനെ കുറിച്ച് ചില ചർച്ചകൾ ഉണ്ടാവാം. കാരണം ഇന്ത്യയ്ക്ക് സ്പിന്നർമാരുടെ സഹായം ആവശ്യമാണ്, ജഡേജ അത് നൽകിയില്ലെങ്കിൽ, അവർക്ക് രണ്ടാമത്തെ സ്പിന്നറെ കളിപ്പിക്കേണ്ടിവരും. ഇംഗ്ലണ്ടിൽ ഇന്ത്യക്ക് രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ കഴിയുമോ? ആ ചോദ്യങ്ങളെല്ലാം ഉയർന്നുവരും”, മഞ്ജരേക്കർ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടതോടെ നാണക്കേടിന്റെ റെക്കോഡിലേക്കാണ് ഇന്ത്യ വീണത്. അഞ്ച് താരങ്ങൾ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിട്ടും ടീം പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ​ഗിൽ, റിഷഭ് പന്ത് എന്നിവരും രണ്ടാം ഇന്നിങ്സിൽ കെ എൽ രാഹുലും റിഷഭ് പന്തും സെഞ്ച്വറി നേടി. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇം​ഗ്ലണ്ട് മറികടന്നത്. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഇം​ഗ്ലണ്ട് വിജയത്തിലെത്തിയത്.

Latest Stories

'പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ച വ്യക്തിത്വമെന്ന് രമേശ് ചെന്നിത്തല, നല്ല സുഹൃത്തിനെ നഷ്ടമായെന്ന് എ കെ ആന്റണി, പിതൃതുല്യനായ നേതാവെന്ന് വി ഡി സതീശൻ'; പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുസ്മരിച്ച് നേതാക്കൾ

സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

സാമൂഹിക സംരംഭകര്‍ക്ക് കൈത്താങ്ങായി ഐ.ഐ.ടി. പാലക്കാടും ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും; ഒന്നിച്ചു ചേര്‍ന്നുള്ള പുതിയ പദ്ധതിയ്ക്കായി ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു

'തമിഴ് സിനിമയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ സാധിച്ചത് കമൽ ഹാസൻ നൽകിയ പിന്തുണയും പ്രശംസയും, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ സിനിമ'; ഉർവശി

കോണ്‍ഗ്രസിന്റെ സൈബറിടങ്ങളിലെ ചരടുവലിക്കാര്‍!; സതീശന്റെ ചോരയ്ക്ക് വേണ്ടി വെട്ടുകിളി കൂട്ടത്തെ ഇറക്കി വിടുന്നതാര്?

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

'6 പേർക്ക് പുതുജീവൻ'; ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി, ശസ്ത്രക്രിയ നിർണായകം

രാജകൊട്ടാരങ്ങളും പാർലമെന്റും നിന്ന് കത്തി, കമ്മ്യൂണിസ്റ്റ് ഭരണത്തെ നിഷ്പ്രഭമാക്കി ജെൻ സി; നേപ്പാളിൽ ഇനി എന്ത്?

'എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ബിജെപി ചിലവഴിച്ചു'; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ടിഎംസി

'അക്ഷയ കേന്ദ്രം ബിസിനസ് സെന്‍ററല്ല, സേവന കേന്ദ്രം'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി