RR UPDATES: അവനാണ് എല്ലാത്തിനും കാരണം, ആ ഒറ്റയൊരുത്തന്‍ കാരണം ടീം നശിച്ചു, സഞ്ജു ഉണ്ടായിരുന്നെങ്കില്‍, തുറന്നടിച്ച് സന്ദീപ് ശര്‍മ്മ

ഐപിഎലില്‍ ആര്‍സിബിക്കെതിരെയും തോറ്റതോടെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മുഴുവന്‍ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. അനായാസം ജയിക്കാമായിരുന്ന കളി 11 റണ്‍സിന് തോറ്റാണ് ആര്‍ആര്‍ ടീം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ബെംഗളൂരു ടീം ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 194 റണ്‍സ് എടുക്കാനേ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചുളളൂ. അതേസമയം രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ നിരാശാജനകമായ പ്രകടനത്തില്‍ മനസുതുറന്നിരിക്കുകയാണ് പ്രധാന ബോളര്‍ സന്ദീപ് ശര്‍മ്മ.

ഈ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സഞ്ജു സാംസണിന്റെ പരിക്ക് ടീമിനെ തളര്‍ത്തിയെന്ന് സന്ദീപ് ശര്‍മ്മ പറയുന്നു. സഞ്ജുവിന്റെ തന്ത്രപരമായ നായകത്വവും ബാറ്റര്‍ എന്ന നിലയിലുളള സാന്നിദ്ധ്യവും ഇല്ലാതെ ടീം ബുദ്ധിമുട്ടുകയാണ്. ഇപ്പോഴത്തെ നായകന്‍ റിയാന്‍ പരാഗിനെ വിമര്‍ശിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ടീമിനുളളിലെ സ്ഥിരതയില്ലായ്മയെ സൂചിപ്പിക്കുന്നു എന്ന് സന്ദീപ് പറയാതെ പറയുന്നു.

“സഞ്ജുവിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെട്ടു. അദ്ദേഹം വളരെ പരിചയസമ്പന്നനായ ക്യാപ്റ്റനും കളിക്കാരനുമാണ്. ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം വളരെ മിടുക്കനാണ്. അതെ അദ്ദേഹത്തിന്റെ അഭാവം തീര്‍ച്ചയായും അനുഭവപ്പെട്ടു. ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു ക്യാപ്റ്റനായിരുന്നില്ല. അതിന് ശേഷം അദ്ദേഹത്തിന് വീണ്ടും ഒരു സൈഡ് ഇന്‍ജുറി ഉണ്ടായി. ഇതെല്ലാം ഞങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇതെല്ലാം ഒന്നിച്ചുവന്ന് ടീമിനെ പിന്നോട്ട് വലിക്കുകയാണ്, സന്ദീപ് ശര്‍മ്മ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി