ഉദ്ദേശിച്ചത് സിനിമ നടൻ ജയസൂര്യയെ പണി കിട്ടിയത് സനത് ജയസൂര്യക്ക്, ആൾ മാറി ക്രിക്കറ്റ് താരത്തിന്റെ അക്കൗണ്ടിൽ സൈബർ ആക്രമണം; ഇനി നിന്റെ സിനിമ കാണില്ല എന്നുൾപ്പടെ അഭിപ്രായങ്ങൾ

ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യക്കെതിരെ സൈബർ ആക്രമണം. നെൽ വിവാദവുമായി ബന്ധപ്പെട്ട മലയാള സിനിമ താരം ജയസൂര്യക്ക് എതിരെ നടക്കുന്ന ആക്രമണമാണ് ആൾ മാറി ശ്രീലങ്കയുടെ വെടിക്കെട്ട് താരമായ സനത് ജയസൂര്യയിൽ എത്തിയത്. കൂടുതൽ കമെന്റുകളും മലയാളത്തിലാണ് വരുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃഷി മന്ത്രി ഇരിക്കെ കഴിഞ്ഞ ദിവസമാണ് നടൻ ജയസൂര്യ നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞത്.

കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടൻ പ്രതികരിച്ചത്.തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. നെൽ കർഷകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും കർഷകർക്ക് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുമുള്ള അഭിപ്രായയത്തിൽ നടൻ ഉറച്ചുനിന്നതോടെ സംഭവം വലിയ വിവാദമായി. സർക്കാരിനെ അനുകൂലിക്കുന്നവർ കനത്ത സൈബർ ആക്രമണവുമായി എത്തുക ആയിരുന്നു. അപ്പോഴാണ് ക്രിക്കറ്റ് താരം ജയസൂര്യ അതിന്റെ ഇരയായത്.

“ഇനി നിന്റെ സിനിമ കാണില്ല”, “ഭരിക്കുന്ന പാർട്ടിയെ വിമർശിക്കാൻ നീ ആരാണ് “”നിനക്ക് ഉള്ള പണി വരുന്നുണ്ട് “തുടങ്ങിയ അഭിപ്രായങ്ങൾ വരുന്നുണ്ട്. മലയാളം അറിയാത്ത പാവം ക്രിക്കറ്റ് താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്തായാലും യാതൊരു ബന്ധവും ഇല്ലാത്ത രണ്ടുപേരെ കണ്ടിട്ട് മനസിലായില്ല എന്നതിൽ ഉണ്ട് നിങ്ങളുടെ വിവരം എന്നൊക്കെ പറഞ്ഞും ആളുകൾ എത്തുന്നുണ്ട്.

പുതുതല മുറ കൃഷിയിലേക്ക് വരുന്നില്ലന്നും, ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളിപുരളാൻ താൽപര്യമില്ലന്നുമുള്ള കൃഷിമന്ത്രിയുടെ പ്രസംഗമാണ് ജയസൂര്യയെ ഇത്തരത്തിലൊരു അഭിപ്രായ പ്രകടനത്തിലേക്ക് നയിച്ചത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്