കരുക്കള്‍ നീക്കി സച്ചിനും റിച്ചാര്‍ഡ്സും; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് അപൂര്‍വ്വ ചിത്രം

ക്രിക്കറ്റ് ആരാധകരെ വിഭിന്നമായ ബാറ്റിംഗ് ശൈലികൊണ്ട്, രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ രസിപ്പിച്ച ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്സും. സച്ചിന്റെ കരിയര്‍ തുടങ്ങി അധികം പിന്നിടും മുന്‍പേ റിച്ചാര്‍ഡ്സ് ക്രിക്കറ്റിനോട് വിടചൊല്ലി. എങ്കിലും റിച്ചാര്‍ഡ്സിന്റെ വന്യമായ ബാറ്റിംഗ് കരുത്ത് പകരുന്ന ഹരം കളിയാരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു. റിച്ചാര്‍ഡ്സിന്റെ കാലശേഷം സച്ചിന്‍ ക്ലാസിക് ബാറ്റിംഗിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു. സച്ചിനും റിച്ചാര്‍ഡ്സും ഒരിക്കല്‍ ചെസ് കളത്തില്‍ കൊമ്പുകോര്‍ത്തു.

ലോക ചെസ് ദിനമായ ജൂലൈ 20ന് സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് റിച്ചാര്‍ഡ്സുമായുള്ള മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ അപൂര്‍വ്വ സൗഹൃദം വെളിപ്പെടുത്തുന്നത്. ഒരു ടീപ്പോയില്‍ വച്ച ചെസ് ബോര്‍ഡില്‍ റിച്ചാര്‍ഡ്സ് കറുത്ത കരുക്കള്‍ നീക്കുന്നതാണ് ഫോട്ടോയിലുള്ളത്. എതിരാളിയായ സച്ചിന്‍ ചിരിയോടെ ആ നീക്കം വീക്ഷിക്കുന്നു. സച്ചിനൊപ്പം സോഫയില്‍ വീരേന്ദര്‍ സെവാഗും യുവരാജ് സിംഗും കളികണ്ടിരിപ്പുണ്ട്. സെവാഗ് ചെറുതായി പുഞ്ചിരിക്കുമ്പോള്‍ യുവി നന്നായി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

കളിക്കളത്തിലെ എതിരാളികളെ എന്നും കളത്തിനു പുറത്ത് സൗഹാര്‍ദ്ദപൂര്‍വം ചേര്‍ത്തു പിടിക്കാറുള്ളയാളാണ് സച്ചിന്‍. വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് പ്രതിഭയും സമകാലികനുമായ ബ്രയാന്‍ ലാറയുമായുള്ള സച്ചിന്റെ സൗഹൃദം വിഖ്യാതം. ലാറ ഇന്ത്യയിലെത്തിയാല്‍ മുംബൈയിലെ സച്ചിന്റെ വീട് സന്ദര്‍ശിച്ചേ മടങ്ങാറുള്ളു. പലപ്പോഴും അധികമാരും അറിയാത്ത ഈ സൗഹൃദസംഗമം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ മാത്രമേ വെളിപ്പെടാറുള്ളൂ.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്