ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്ററെ തിരഞ്ഞെടുത്ത് സച്ചിന്‍

ഒരു കാലത്ത് ഇന്ത്യയുടെ ഫാബുലസ് ഫോര്‍ എന്നു വിശേഷിക്കപ്പെടുന്ന താരങ്ങളാണ് സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ സഖ്യം. ഇവരില്‍ സച്ചിന്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം ആരായിരിക്കും? ബോറിയ മജുംദാര്‍ എഴുതിയ ‘സച്ചിന്‍ @ 50 സെലിബ്രേറ്റിങ് മാസ്ട്രോ’ എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം പറയുന്നുണ്ട്.

ഈ മൂന്ന് പേരില്‍ സച്ചിന്റെ ഇഷ്ട ബാറ്റര്‍ വിവിഎസ് ലക്ഷ്മണായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഒരു ഓസ്ട്രേലിയന്‍ പര്യടന കാലത്താണ് സച്ചിന്‍ ഇക്കാര്യം പറയുന്നതെന്ന് പ്രസാദ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. സച്ചിന്‍ അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ദ്രാവിഡ്, ഗാംഗുലി, എംഎസ്‌കെ പ്രസാദ്, വിവിഎസ് ലക്ഷ്മണ്‍ അടക്കമുള്ളവര്‍ ടീമിലുണ്ട്.

‘നിങ്ങള്‍ ചിരിക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നിങ്ങളാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം. സവിശേഷമായ കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട താരമാണ് താങ്കള്‍. ഒരു പന്തിന്റെ ഗതി എന്നേക്കാള്‍ ഒരു സെക്കന്‍ഡ് മുന്‍പേ എങ്കിലും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് പോലും മനസിലാക്കാന്‍ സാധിക്കാത്ത അസാധാരണമായ സിദ്ധികള്‍ ദൈവം നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.’

‘സാഹചര്യങ്ങള്‍ മനസിലാക്കുകയും യുക്തി ഉപയോഗിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. നിങ്ങള്‍ക്ക് വളരെയധികം കഴിവുണ്ടെങ്കില്‍ നിങ്ങള്‍ നാലാം ഗിയറില്‍ തന്നെ നേരിട്ട് ബാറ്റ് ചെയ്യാന്‍ സാധിക്കും. പന്ത് വളരെ നേരത്തെ കാണും, സാഹചര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകില്ല. ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പരാജയപ്പെടും. ആദ്യത്തെ മൂന്ന് ഗിയറുടെ മൂല്യം തിരിച്ചറിയുന്ന ദിവസം നിങ്ങള്‍ ഇതിഹാസമായി മാറും’ സച്ചിന്‍ ലക്ഷ്മണോട് പറഞ്ഞതായി പ്രസാദ് പുസ്തകത്തില്‍ വിവരിക്കുന്നു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ