തോറ്റിട്ടും ഇന്ത്യ ജയിച്ച പോരാട്ടം, മണൽക്കാറ്റിനെ തോൽപ്പിച്ച കൊടുങ്കാറ്റായി സച്ചിൻ; ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ

വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവുന്നതല്ല സച്ചിൻ ടെൻഡുൽക്കറുടെ നേട്ടങ്ങൾ. കേവലം പതിനാറാമത്തെ വയസ്സിൽ ടീമിലെത്തിയ സച്ചിൻ പിന്നീടുള്ള ഇരുപത്തിനാല് വർഷം ഒരു രാജ്യത്തിൻ്റെ മുഴുവൻ പ്രതീക്ഷയായി നിലകൊണ്ട് ലോക ക്രിക്കറ്റ് ആരാധകർക്കിടയിലെ മാസ്റ്റർ ബ്ലാസ്റ്ററായി മാറിയതിന് പിന്നിൽ പോരാട്ടത്തിൻ്റെയും, അദ്ധ്വാനത്തിൻ്റെയും കഥകൾ പറയാനുണ്ട്.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന സച്ചിൻ്റെ ഇഷ്ട ഇന്നിംഗ്സുകൾ നിരവധി, അവയിൽ ആദ്യം മനസിലേക്ക് വരുക മണൽക്കാറ്റിനെയും, ശക്തമായ ഓസ്ട്രേലിയൻ ബോളിംഗ് വെല്ലുവിളിയെയും അതിജീവിച്ച് ലക്ഷ്യം നേടിയ പ്രശസ്തമായ ആ ഷാർജ ഇന്നിംഗ്സ് തന്നെ.

ഇന്ത്യ, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെൻറിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നേരിടും മുമ്പേ തന്നെ ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ത്യയ്ക്ക് ഫൈനലിലെത്തണമെങ്കില്‍ മികച്ച റണ്‍റേറ്റില്‍ കീവികളെ പിന്നിലാക്കണമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മൈക്കിൾ ബെവൻ്റെ തകർപ്പൻ സെഞ്ച്വറിയുടെയും മാർക്ക് വോയുടെ അർദ്ധ സെഞ്ച്വറിയുടെയും മികവിൽ 50 ഓവറിൽ 284 റൺസെടുത്തു. മൺൽക്കാറ്റിനെത്തുടർന്ന് ഇന്ത്യയുടെ ലക്ഷ്യം 44 ഓവറിൽ 276 ആയി പുനർനിശ്ചയിച്ചു. ന്യൂസിലൻഡിനെ മറികടന്ന് റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നേറണമെങ്കിൽ ഇന്ത്യക്ക് 237 റൺസെടുക്കണമായിരുന്നു.

ഷെയ്ന്‍ വോണ്‍, മൈക്കിള്‍ കാസ്പറോവിച്ച്, ഡാമിയന്‍ ഫ്ളമിങ്, ടോം മൂഡി തുടങ്ങിയ മഹാരഥന്മാര്‍ അണിനിരക്കുന്ന ബോളിങ് നിരയ്‌ക്കെതിരെ ജയിച്ചുകയറുക ബുദ്ധിമുട്ടേറിയ കാര്യാമായിരുന്നു. എങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ കഴിവനുസരിച്ച് നേടാൻ സാധിക്കുന്ന ലക്ഷ്യം തന്നെയായിരുന്നു . പക്ഷെ ഗാംഗുലി ,ജഡേജ, ഉൾപ്പടെയുള്ളവർ വേഗം കൂടാരം കയറിയപ്പോൾ സച്ചിന് ഉത്തരവാദിത്വം കൂടി.

ഓസ്ട്രേലിയൻ ബോളുറുമാർ സച്ചിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു. ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയം ആ ബാറ്റിംഗ് വിരുന്ന് ആസ്വദിച്ചു. അതിനിടയിൽ സച്ചിനെയും കാണികളെയും നിരാശയിലാക്കി മണൽക്കറ്റ് വീശിയടിച്ച് കളി തടസപ്പെട്ടു. കളി പുനരാരംഭിച്ചപ്പോൾ സച്ചിൻ ഫൈനൽ യോഗ്യത എന്ന പ്രഥമ ലക്ഷ്യത്തോടെ വർദ്ധിത വീര്യത്തിൽ കളിച്ചു. വോൺ, ഫ്ലെമിംഗ് അടക്കമുളള നിരയെ സാക്ഷിയാക്കി സച്ചിൻ ഫൈനൽ യോഗ്യത നേടി കൊടുത്തു. പിന്നാലെ സച്ചിൻ പുറത്തായി, ഇന്ത്യ ആ കളി പരാജയപ്പെട്ടു. എങ്കിലും തന്റെ പിറന്നാൾ ദിനം സച്ചിൻ്റെ മികവിൽ തന്നെ ഇന്ത്യ ഫൈനൽ ജയിച്ച് കൊക്കോകോള കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

ക്രിക്കറ്റിൻ്റെ ആവേശക്കളങ്ങളിൽ ബാറ്റിംഗ് കലയുടെ പുതു സന്തമൊരുക്കിയ ഞങ്ങളുടെ സൈന്യാധിപാ, ക്രിക്കറ്റ് ദൈവത്തിന് മുമ്പും ശേഷവും എന്ന് കാലം ക്രിക്കറ്റിനെ രണ്ടായി തിരിച്ചു കഴിഞ്ഞു. മൂന്നടി ബാറ്റിനാൽ ലോകത്തെ ജയിച്ച സമാനതകളില്ലാത്ത ഇതിഹാസമേ. താങ്കളുടെ ഓരോ ചിരിയും ഞങ്ങൾക്കൊപ്പം ഇന്നുമുണ്ട്.

താങ്കൾ ക്രിക്കറ്റിൻ്റെ പടിയിറങ്ങിയപ്പോൾ അവശേഷിപ്പിച്ച സമ്മോഹന മുഹൂർത്തങ്ങളാൽ ഞങ്ങൾ ക്രിക്കറ്റിനെ ഇന്നും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നു. ഡയമണ്ട് ജൂബിലി തികയുന്ന ഈ വേളയിൽ അങ്ങേക്ക് ആശംസകൾ നേരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി