RR VS DC: സഞ്ജുവും ദ്രാവിഡും എടുത്ത ആ തീരുമാനം എന്നെ സഹായിച്ചു, അത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി: മിച്ചൽ സ്റ്റാർക്ക്

ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന പോരിൽ സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ജയിപ്പിച്ചത് മിച്ചൽ സ്റ്റാർക്കിന്റെ പരിചയസമ്പത്ത് ആണ്. താരം എറിഞ്ഞ കളിയുടെ 18 , 20 ഓവറുകൾ മുഴുവൻ നല്ല കിടിലം യോർക്കറുകൾ ആയിരുന്നു. ഇത് രാജസ്ഥാന് കാര്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കി.

20-ാം ഓവറിൽ വെറും ഒമ്പത് റൺസ് പ്രതിരോധിച്ച സ്റ്റാർക്ക്, ഡെത്ത് ബൗളിംഗിൽ ഒരു മാസ്റ്റർക്ലാസ് കാഴ്ചവച്ചു. എട്ട് റൺസ് മാത്രം വഴങ്ങി മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു. സൂപ്പർ ഓവറിലും നന്നായി പന്തെറിഞ്ഞ താരം 12 റൺ മാത്രമാണ് വഴങ്ങിയത്. ശേഷം സ്റ്റബ്സും രാഹുലും ചേർന്ന് മത്സരം ഡൽഹിക്ക് അനുകൂലമാക്കി മാറ്റി.

പ്രകടനത്തെ അനുസ്മരിച്ചുകൊണ്ട്, സ്കില്ലിനും ഭാഗ്യത്തിനും സ്റ്റാർക്ക് നന്ദി പറഞ്ഞു.

“വ്യക്തമായ ഒരു പദ്ധതിയോടെയാണ് ഞാൻ ഇറങ്ങിയത് . ചിലപ്പോൾ നമുക്ക് മുന്നോട്ട് പോകാൻ ഭാഗ്യം കൂടി വേണം. ഇന്നലെ മികച്ച കളിയായിരുന്നു, ശരിയായ വശത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ ഒരുപാട് നാളായി കളിക്കാൻ തുടങ്ങിയിട്ട്. അതിനാൽ തന്നെ എനിക്ക് പരിചയസമ്പത്ത് ഉണ്ട്. പിന്നെ ഭാഗ്യം കൂടി ചേർന്നപ്പോൾ മത്സരം അനുകൂലമായി.” അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്റെ സൂപ്പർ ഓവർ തന്ത്രത്തിൽ താൻ അമ്പരന്നു എന്ന് സ്റ്റാർക്ക് പറഞ്ഞു.

“(സൂപ്പർ ഓവറിനായി ആർആർ ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്തതിൽ) ഞാൻ പന്തെറിയുമ്പോൾ ഇടംകൈയ്യൻ ബാറ്റ്സ്മാൻമാർ വന്നത് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങളുടെ ബാറ്റിംഗ് ദീപത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. അത് എന്നെ കൂളാക്കി.”

1/36 എന്ന കണക്കിൽ സ്പെൽ അവസാനിപ്പിച്ച സ്റ്റാർക്കിനെ ഡെത്ത്, സൂപ്പർ ഓവർ എന്നിവയിൽ നിർണായക പങ്കിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി