RR UPDATES: എന്തൊരു അഹങ്കാരമാണ് ചെറുക്കാ, മോശം പെരുമാറ്റം കാരണം എയറിൽ കയറി റിയാൻ പരാഗ്; വീഡിയോ കാണാം

ഗുവാഹത്തിയിലെ ബർസപതി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് തോൽപ്പിച്ചിരുന്നു. സി‌എസ്‌കെയെ ആറ് റൺസിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടിയ റിയാൻ പരാഗിനും കൂട്ടർക്കും അത് നല്ല ഒരു മത്സരമായിരുന്നു.

മത്സരത്തിലേക്ക് വന്നാൽ പരാഗ് എന്ന നായകന്റെ ചില തീരുമാനങ്ങൾ മത്സരത്തിൽ ടീമിന്റെ വിജയത്തിൽ അതിനിർണായകമായ. താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും രണ്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 37 (28) റൺസ് നേടുകയും ചെയ്തു. ഇത് കൂടാതെ മത്സരത്തിൽ അതിനിർണായകമായിരുന്ന ചെന്നൈയുടെ ശിവം ദുബൈയുടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

അതേസമയം, മത്സരശേഷം സപ്പോർട്ട് സ്റ്റാഫിനോട് പരാഗ് കാണിച്ച മോശം പ്രവർത്തിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഇപ്പോൾ വൈറലായ വീഡിയോയിൽ, സപ്പോർട്ട് സ്റ്റാഫിനൊപ്പം ഫോട്ടോ എടുത്ത ശേഷം പരാഗ് ഫോൺ കോയിൻ ടോസിന് എറിയുന്ന രീതിയിലാണ് തിരികെ സ്റ്റാഫിന് കൊടുത്തത്. എന്തായാലും സ്റ്റാഫ് കൃത്യമായ സമയത്ത് ഫോൺ കൈപ്പിടിയിൽ ഒതുക്കിയതിനാൽ കേടുപാടുകൾ ഒന്നും അതിന് സംഭവിച്ചില്ല.

” ഒന്നും ആയിട്ടില്ല ചെക്കാ അഹങ്കാരം കുറക്കുക ” ” നീ എന്ത് ഷോ ആണ് കാണിച്ചത്” എന്ന് ഉൾപ്പടെ പല വിമർശനമാണ് താരം കേട്ടത്.

Latest Stories

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?