ഇന്ത്യന്‍ ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരും; സ്ഥിരീകരിച്ച് ജയ് ഷാ

ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിലെ വിജയത്തിന് ടീമിനെ അഭിനന്ദിച്ച ഷാ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാ പറഞ്ഞു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനില്‍ നടക്കും. 2023ലെ ഏകദിന ലോകകപ്പ് രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും അവസാന ഏകദിന ടൂര്‍ണമെന്റായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ട്രോഫി നേടുന്നതില്‍ ഇന്ത്യയുടെ പരാജയം വെറ്ററന്‍സിനെ പിടിച്ചുനിര്‍ത്താന്‍ നിര്‍ബന്ധിതരാക്കി.

അതേസമയം ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തുമോയെന്നത് വലിയ ചോദ്യചിഹ്നമാണ്. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. 2008ലെ മുംബൈ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിച്ഛേദിച്ചത്. അടുത്ത വര്‍ഷം, ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ ആക്രമിക്കപ്പെട്ടു, തുടര്‍ന്ന് ടീമുകള്‍ പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചു.

സമീപകാലത്ത്, പാകിസ്ഥാന്‍ എല്ലാ വമ്പന്‍ ടീമുകള്‍ക്കൊപ്പം വിജയകരമായി ആതിഥേയത്വം വഹിച്ചെങ്കിലും പാകിസ്ഥാനില്‍ കളിക്കില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനാല്‍ ഏഷ്യാ കപ്പ് 2023 ഒരു ഹൈബ്രിഡ് മോഡലില്‍ കളിച്ചു. ഇന്ത്യ അവരുടെ എല്ലാ കളികളും ശ്രീലങ്കയിലാണ് കളിച്ചത്. അതേസമയം ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തി.

Latest Stories

IPL 2025: മഴ നനഞ്ഞാൽ പണി പിടിക്കും ഹർഷ ചേട്ടാ, മത്സരശേഷം മനസുകൾ കീഴടക്കി സൂര്യകുമാർ യാദവ്; വീഡിയോ കാണാം

‘വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട'; വേടനെ അധിക്ഷേപിച്ച ശശികലക്കെതിരെ കേസെടുക്കണമെന്ന് പി ജയരാജൻ

ജൂത മ്യൂസിയത്തിൽ അജ്ഞാതന്റെ വെടിവെപ്പ്; വാഷിങ്ടണിൽ രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ജൂതർക്കെതിരെയുള്ള ഭീകരവാദ പ്രവർത്തനമെന്ന് ഇസ്രയേൽ

വീണ്ടും ജീവനെടുത്ത് കാട്ടാന; മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

RR UPDATES: അടുത്ത സീസണിൽ മറ്റൊരു ടീമിൽ? രാജസ്ഥാൻ റോയൽസ് സൂപ്പർ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ അസ്വസ്ഥരായി ആരാധകർ

മൂന്ന് വയസുകാരി നേരിട്ടത് ക്രൂര പീഡനം; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ, പീഡനം നടന്നത് വീടിനുള്ളിൽ വെച്ച്, നിരന്തരം പീഡനത്തിനിരയാക്കിയെന്ന് മൊഴി

IPL 2025: അന്ന് മെഗാ ലേലത്തിന് മുമ്പ് ആ ടീം ചെയ്തത് മണ്ടത്തരമാണെന്ന് കരുതി ഞാൻ പുച്ഛിച്ചു, പക്ഷെ അവനെ അവർ; തനിക്ക് പറ്റിയ തെറ്റ് തുറന്നുപറഞ്ഞ് വിരേന്ദർ സെവാഗ്

ഡൽഹിയിൽ ഭീകരാക്രമണം നടത്താനുള്ള പാക് ചാരസംഘടനയുടെ പദ്ധതി തകർത്ത് രഹസ്യാന്വേഷണ വിഭാഗം; രണ്ട് പേർ അറസ്റ്റിൽ

IPL 2025: അത് വെറും ഒരു വിക്കറ്റ് ആയിരുന്നില്ല, ഏപ്രിൽ 13 ലെ ആ ഒരൊറ്റ പന്ത് മാറ്റിയത് മുംബൈയുടെ തലവര; തിരിച്ചുവരവിന് കളമൊരുക്കിയത് ആ മത്സരം

എറണാകുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരി പീഡനത്തിനിരയായി, അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ; പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്